ഇതെന്ത് ആഘോഷം, ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ച് ഓസീസ് താരങ്ങള്‍

നിതാന്ത വൈരികളായ ന്യൂസിലാന്റിനെ തകര്‍ത്ത് ഓസ്ട്രേലിയ ടി20 ലോക കപ്പില്‍ ആദ്യമായി മുത്തമിട്ടിരിക്കുകയാണ്. ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഇപ്പോഴിതാ കിരീടം നേടിയതിന് ശേഷം ഓസീസ് താരങ്ങള്‍ നടത്തിയ വിജയാഘോഷത്തിന്റെ വീഡിയോകളില്‍ ഒന്ന് ഏറെ വൈറലായി മാറിയിരിക്കുകയാണ്.

വിജയാഘോഷ വേളയില്‍ ഓസീസ് താരങ്ങള്‍ ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതാണ് കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. കിരീടനേട്ടത്തിന് ശേഷം ഡ്രസിംഗ റൂമില്‍ എത്തിയ ഓസീസ് സംഘം വിജയം ആഘോഷിക്കുന്നതിനിടയില്‍ ടീമിലെ വിക്കറ്റ് കീപ്പറായ വെയ്ഡ് താന്‍ കാലില്‍ ഇട്ടിരുന്ന ഷൂ ഊരുകയും തുടര്‍ന്ന് അതിലേക്ക് ബിയര്‍ ഒഴിച്ച് കുടിക്കുകയുമായിരുന്നു.

തൊട്ടുപിന്നാലെ താരത്തിന്റെ കൈയില്‍ നിന്നും അതേ ഷൂ വാങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസും ബിയര്‍ ഷൂവിലേക്ക് ഒഴിച്ച് കുടിച്ചു. നായകന്‍ ആരോണ്‍ ഫിഞ്ചും ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത കിവികള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ചേസ് ചെയ്ത ഓസ്ട്രേലിയ 18.5 ഓവറില്‍ രണ്ട് വിക്കറ്റ് കളഞ്ഞ് 173 റണ്‍സെടുത്ത് വിജയക്കൊടി പാറിച്ചു. ഓസീസിന്റെ കന്നി ടി20 ലോക കിരീടമാണിത്. ന്യൂസിലന്‍ഡ് മുന്നില്‍വച്ച ചെറുതല്ലാത്ത ലക്ഷ്യം ഓസ്ട്രേലിയ അനായാസമാണ് മറികടന്നത്.

മിച്ചല്‍ മാര്‍ഷും (77 നോട്ടൗട്ട്, ആറ് ഫോര്‍, നാല് സിക്സ്), ഡേവിഡ് വാര്‍ണറും (53, നാല് ഫോര്‍, മൂന്ന് സിക്സ്) കിവി ബോളര്‍മാരെ അടിച്ചൊതുക്കി. ഒരു ഘട്ടത്തിലും ന്യൂസിലന്‍ഡ് ബോളര്‍മാര്‍ക്ക് തിരിച്ചുവരവിന് സാധിച്ചില്ല. ഗ്ലെന്‍ മാക്സ്വെല്ലും (28, നാല് ബൗണ്ടറി, ഒരു സികസ്) കത്തിയറിയതോടെ ഓസീസ് അധികം വിയര്‍ക്കാതെ കിരീടം ഉറപ്പിച്ചു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ട്രന്റ് ബൗള്‍ട്ട് കിവി നിരയില്‍ വേറിട്ടുനിന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു