ആഷസ് രണ്ടാം ടെസ്റ്റിലും ഓസീസ് പിടിമുറുക്കി; കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്നു

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനുമേല്‍ 282 റണ്‍സിന്റെ ഓവറോള്‍ ലീഡുമായി ഓസീസ് കരകയറി. സ്‌കോര്‍: ഓസീസ്-473/9,
45/1. ഇംഗ്ലണ്ട്-236.

ഇംഗ്ലണ്ട് ബാറ്റിംഗ് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ ഓസ്‌ട്രേലിയ കളിയില്‍ ആധിപത്യം നേടുകയായിരുന്നു. നായകന്‍ ജോ റൂട്ടും (62) ഡേവിഡ് മലാനും (80) അര്‍ദ്ധ ശതകങ്ങളുമായി നടത്തിയ ചെറുത്തുനില്‍പ്പ് ഒഴിച്ചാല്‍ അഡ്‌ലെയ്ഡിലും ഇംഗ്ലണ്ടിന് നല്ല ഓര്‍മ്മകള്‍ അധികം ലഭിച്ചില്ല.

ഓപ്പണര്‍മാരായ ഹസീബ് ഹമീദും (6) റോറി ബേണ്‍സും (4) വേഗം പുറത്തായശേഷം റൂട്ടും മലാനും ഓസീസ് ബോളര്‍മാരെ അല്‍പ്പമൊന്നു ബുദ്ധിമുട്ടിച്ചു. എന്നാല്‍ ഈ സഖ്യം വഴിപിരിഞ്ഞതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ച്ചയിലേക്ക് വീണു. ബെന്‍ സ്‌റ്റോക്‌സ് (34), ക്രിസ് വോക്‌സ് (24) എന്നിവര്‍ നേരിയ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് പിഴുതു. നതാന്‍ ലയോണ്‍ മൂന്നും കാമറൂണ്‍ ഗ്രീന്‍ രണ്ടും വീതം വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിന് ഡേവിഡ് വാര്‍ണറെ(13)യാണ് നഷ്ടമായത്. മാര്‍ക്വസ് ഹാരിസ് (21*), മൈക്കല്‍ നേസര്‍ (2*) എന്നിവര്‍ ക്രീസിലുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ