ഓസ്ട്രേലിയ ഉറപ്പായിട്ടും ഇന്ത്യയെ തോൽപ്പിക്കും. ഈ പരമ്പരയിൽ അങ്ങനെ സംഭവിച്ചാൽ ഗുണം അവർക്ക്; പ്രവചനവുമായി മഹേല ജയവർധന

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ഓസ്‌ട്രേലിയക്ക് അവസരമുണ്ടെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന വിശ്വസിക്കുന്നു. 11 വർഷമായി സ്വന്തം തട്ടകത്തിൽ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല.

നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) സൈക്കിളിൽ പാറ്റ് കമ്മിൻസ് നയിക്കുന്ന ടീം ഒരു ഒറ്റപ്പെട്ട മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. ടൂർണമെന്റിന്റെ ഫൈനലിൽ ഇതൊനൊടകം തന്നെ സ്ഥാനം ഉറപ്പിച്ച അവർ ഇന്ത്യയെ കൂടി തോൽപ്പിച്ച് ഫൈനലിലിന് ഒരുങ്ങാനാകും ശ്രമിക്കുക.

ഓസ്‌ട്രേലിയയുടെ വിജയം ശ്രീലങ്കയുടെ ഡബ്ല്യുടിസി ഫൈനൽ യോഗ്യതാ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഇതിഹാസതാരം പ്രതീക്ഷിക്കുന്നു, ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ പതിപ്പിൽ ജയവർധന പറഞ്ഞു:

“പ്രവചിക്കാൻ പ്രയാസമാണ്, പക്ഷേ ഒരു ശ്രീലങ്കൻ എന്ന നിലയിൽ, ഓസ്‌ട്രേലിയയുടെ ജയം ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഓസ്‌ട്രേലിയ 2 – 1 ന് ജയിക്കുമായിരിക്കും. പക്ഷേ അത് കഠിനമായ ഒന്നായിരിക്കും.

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും ഓസ്‌ട്രേലിയൻ ബൗളർമാരും തമ്മിലുള്ള മത്സരം ശ്രദ്ധിക്കേണ്ട ഒന്നായിരിക്കുമെന്നും ജയവർധന തുടർന്നു.

“ഇത് എല്ലായ്പ്പോഴും ഒരു മികച്ച പരമ്പരയായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സാഹചര്യങ്ങളും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാൻമാർ അതിനെ എങ്ങനെ നേരിടും, അവർക്ക് നല്ല ബൗളിംഗ് യൂണിറ്റ് ഉണ്ടെന്നും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ അത് എങ്ങനെ നേരിടും എന്നതും നമ്മൾ ശ്രദ്ധിക്കണം. എന്തായാലും നല്ല ഒരു പരമ്പര പ്രതീക്ഷിക്കാം.

ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിൽ ഓസ്ട്രേലിയ ജയം നേടിയാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനളിലേക്ക് ലങ്ക യോഗ്യത നേടാനുള്ള സാധ്യത കൂടും.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ