ടെസ്റ്റിൽ ഓസ്ട്രേലിയ ഏകദിനത്തിൽ ഇംഗ്ലണ്ട് ടെസ്റ്റിൽ സൗത്താഫ്രിക്ക, ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയും അവർക്ക് ഒരേ ദിവസം കളത്തിൽ ഇറങ്ങാം ; മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഈ ടീമിനെക്കുറിച്ച്

ഇന്ത്യൻ ക്രിക്കറ്റിന് എന്തായാലും ഇപ്പോൾ നല്ല സമയമാണ്. ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി വിജയം സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പും സ്വന്തമാക്കിയിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെപ്തും ബാക്കപ്പും ഉള്ള ടീമായി ഇന്ത്യയെ വിശേഷിപ്പിച്ച ദിനേശ് കാർത്തിക്ക് ഇന്ത്യക്ക് മൂന്ന് ഫോര്മാറ്റുകളിലും വ്യത്യസ്ത ടീമുകളെ ഇറക്കാൻ കഴിയുമെന്ന് പറയുകയും ചെയ്തിരിക്കുകയാണ്. കാർത്തിക്കിന്റെ അഭിപ്രായത്തിന് പിന്നാലെ ഇന്ന് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടീമുകളായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവർക്ക് എതിരെ ഒരേ ദിവസം മത്സരത്തിന് മൂന്ന് ടീമുകളെ ഇന്ത്യക്ക് കളത്തിൽ ഇറക്കാൻ പറ്റുമെന്ന് ഓസ്‌ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.

“ഇന്ത്യൻ ക്രിക്കറ്റിൽ ഐപിഎൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരേസമയം രണ്ടോ മൂന്നോ ടീമുകളെ കളത്തിലിറക്കാനും ഉയർന്ന മത്സരക്ഷമത നിലനിർത്താനും ഇന്ത്യക്ക് ഇന്ന് പറ്റും,” ആർ‌സി‌ബി ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്‌പോർട്‌സ് ഉച്ചകോടിയിൽ കാർത്തിക് അഭിപ്രായപ്പെട്ടു.

“നിലവിൽ, വൈവിധ്യമാർന്ന കഴിവുകൾ വാഗ്ദാനം ചെയ്യുന്ന ക്രിക്കറ്റ് കളിക്കാരുടെ ഒരു കൂട്ടം ഉള്ളതിനാൽ ഇന്ത്യ ഭാഗ്യകരമായ ഒരു രാജ്യമാണ്,” അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചു.

പിന്നാലെ 2025 ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം, മിച്ചൽ സ്റ്റാർക്ക് ഇന്ത്യയെ പ്രശംസിച്ചു. ഒരേ ദിവസം വ്യത്യസ്ത ഫോർമാറ്റുകൾക്കായി മൂന്ന് മത്സര ടീമുകളെ കളത്തിലിറക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയായിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഫനാറ്റിക്സ് ടിവി’ എന്ന യൂട്യൂബ് ചാനലിൽ പങ്കെടുത്തപ്പോൾ സ്റ്റാർക്ക് ഇങ്ങനെ പറഞ്ഞു: “ടെസ്റ്റ് ടീം, ഏകദിന ടീം, ടി20 ടീം എന്നിവയെല്ലാം ഒരേ ദിവസം കളിക്കാൻ പ്രാപ്തിയുള്ള ഒരേയൊരു രാജ്യം ഇന്ത്യയായിരിക്കാം, ടെസ്റ്റ് ടീം ഓസ്ട്രേലിയയെ നേരിടുന്നു, ഏകദിന ടീം ഇംഗ്ലണ്ടിനെതിരെ കളിക്കുന്നു, ടി20 ടീം ദക്ഷിണാഫ്രിക്കയുമായി മത്സരിക്കുന്നു എന്നിട്ടും മത്സരക്ഷമത നിലനിർത്തുന്നു. ഇതൊന്നും വേറെ ഒരു രാജ്യത്തിനും സ്വപ്നം പോലും കാണാൻ സാധിക്കില്ല” അദ്ദേഹം പറഞ്ഞു.

അതേസമയം ഇനി ക്രിക്കറ്റ് ലോകം കൂടുതലായി ശ്രദ്ധിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ മാർച്ച് 22 ന് ആരംഭിക്കും.

Latest Stories

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ