നടുക്കിയ വീഴ്ച്ച, നിര്‍ണായക മാറ്റത്തിനൊരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലണ്ടന്‍ : ആഷസ് പരമ്പരയ്ക്കിടെ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് കഴുത്തില്‍ പന്തേറ്റ് പുളഞ്ഞ് വീണതിന് പിന്നാലെ ക്രിക്കറ്റില്‍ അടിമുടി മാറ്റത്തിന് വഴിയൊരുങ്ങുന്നു. കഴുത്തിനും സുരക്ഷ നല്‍കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്കു നിര്‍ബന്ധമാക്കിയേക്കുമെന്നു ഓസീസ് ദേശീയ ടീം മെഡിക്കല്‍ ബോര്‍ഡ് സൂചന നല്‍കി.

ഇത്തരം ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ഓസീസ് ടീം മുന്‍ ഡോക്ടര്‍ പീറ്റര്‍ ബ്രക്‌നെറും അഭിപ്രായപ്പെട്ടു.

2014-ല്‍, ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയിലിടിച്ച് ഫില്‍ ഹ്യൂസ് മരിച്ചതോടെ ഓസ്‌ട്രേലിയ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര മത്സരങ്ങളില്‍, പേസ് ബോളര്‍മാരെ നേരിടുമ്പോള്‍ കഴുത്തിനും സുരക്ഷ നല്‍കുന്ന “നെക്ക് ഗാര്‍ഡു”കളോടുകൂടിയ ഹെല്‍മെറ്റുകള്‍ ഉപയോഗിക്കാനും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പതിവ് ഹെല്‍മെറ്റുമായാണ് ആഷസ് പരമ്പരയില്‍ സ്മിത്തും കൂട്ടരും കളിച്ചത്.

ഇതോടെയാണ് “നെക്ക് ഗാര്‍ഡു”കളോടുകൂടിയ ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ലോകക്രിക്കറ്റില്‍ തന്നെ നിര്‍ണായക മാറ്റത്തിന് തുടക്കമാകും ഈ തീരുമാനം.

ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകളാണ് ഓസ്‌ട്രേലിയക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. ആര്‍ച്ചറുടെ മാരകയേറിനു മുന്നില്‍ അടി തെറ്റി ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ വീഴുന്നതിന് ക്രിക്കറ്റ് ലോകം പലതവണ സാക്ഷ്യം വഹിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്