ഓസീസ്-പാക് ടെസ്റ്റ് നിര്‍ത്തിവെച്ചു, കാരണം വിചിത്രം

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഓസ്ട്രേലിയ-പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റ് വിചിത്രമായ കാരണം കൊണ്ട് നിര്‍ത്തിവെക്കേണ്ടി വന്നു. മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെയാണ് സംഭവം. പ്രതികൂല കാലാവസ്ഥയോ ഔട്ട് ഫീല്‍ഡ് നനഞ്ഞാലോ മറ്റുമാണ് സാധാരണ മത്സരം നിര്‍ത്തിവെക്കാത്തത്. ഇന്നാലിവിടെ മത്സരം നിര്‍ത്തിവെക്കാന്‍ കാരണമായത് ഇതൊന്നുമല്ല.

തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിപോയതുകൊണ്ടാണ് മത്സരം അല്‍പ്പനേരം നിര്‍ത്തിവെക്കേണ്ടത് വന്നത്. മത്സരം നിര്‍ത്തേണ്ടിവന്നതിന്റെ കാരണമറിഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്ക് ചിരി അടക്കാനായില്ല.

മത്സരം നിര്‍ത്തിവെച്ചുള്ള ഇടവേളയില്‍ ഫീല്‍ഡ് അംപയര്‍മാരും ഇക്കാര്യം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്തായാലും മിനിറ്റുകള്‍ക്ക് ശേഷം ഇല്ലിംഗ്വര്‍ത്ത് തന്റെ ഇരിപ്പിടത്തില്‍ തിരിച്ചെത്തി. അദ്ദേഹം ചിരിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് കൈ വീശി. പിന്നാലെ മത്സരം പുനഃരാരംഭിച്ചു.

പാകിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സില്‍ 54 റണ്‍സിന്റെ ലീഡ് നേടിയ ശേഷം ബാറ്റിംഗ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 113 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. സ്റ്റീവന്‍

സ്മിത്ത് (28), മിച്ചല്‍ മാര്‍ഷ് (61) എന്നിവരാണ് ക്രീസില്‍. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 318നെതിരെ പാകിസ്ഥാന്‍ 264ന് എല്ലാവരും പുറത്തായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ