കാവ്യ ചേച്ചിക്ക് വേണ്ടിയെങ്കിലും ഇനി ഒന്ന് ജയിച്ച് കാണിക്ക് മക്കളെ , ഇവന്മാർ ഐ.പി.എലിന് തന്നെ ശാപം; വിലക്കുക; ട്രോളുകളിൽ നിറഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദ്

സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ഈ സീസണിൽ വീണ്ടും വീണ്ടും നിരാശപെടുത്തുന്നത് തുടരുന്നു. ഇന്നലെ അവർ ജയം ഉറപ്പിച്ച ശേഷം തോൽവി ഏറ്റുവാങ്ങി. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയാണ് 5 റൺസിന് തകർത്തെറിഞ്ഞ് ജയം സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും ജയം അത്യാവശ്യം ആയിരുന്ന മത്സരത്തിൽ തോറ്റതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകളും ഏറെ കുറെ അവസാനിച്ചു.

മത്സരത്തിലേക്ക് വന്നാൽ കൊല്‍ക്കത്ത മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഒരവസരത്തില്‍ ജയമുറപ്പിച്ചതാണെങ്കിലും 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 166 റണ്‍സെടുക്കാനേയായുള്ളൂ. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഹൈദരാബാദിന് ജയിക്കാൻ 30 പന്തുകൾ ബാക്കി നിൽക്കെ 38 റൺസ് മതിയായിരുന്നു. ആ ഘട്ടത്തിലാണ് അനാവശ്യമായി വലിച്ചെറിഞ്ഞ വിക്കറ്റുകൾ അവരെ തോൽവിയിലേക്ക് നയിയിച്ചത്.

ഈ സീസണിൽ ഇത് ആദ്യമായിട്ട് അല്ല ഹൈദരാബാദ് ഇത്തരത്തിൽ ബാറ്റിംഗിൽ അതിദയനീയം ആയതിന്റെ പേരിൽ തോൽവി വഴങ്ങുന്നത്. സൂപ്പർ താരങ്ങളായി ധാരളം താരങ്ങൾ ഉള്ളപ്പോഴും ഒരു സംഘമായി കളിക്കാൻ ടീം പരാജയപെടുന്നു. ഇങ്ങനെ ദയനീയമായി കളിക്കുന്ന ഈ ടീമിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് തന്നെ വിലക്കണം എന്ന ആവശ്യവും ട്രോളുകളിൽ ശക്തമാണ്.

നിറഞ്ഞ് കൈയടക്കുന്ന കാവ്യാ ചേച്ചിക്ക് വേണ്ടിയെങ്കിലും മാന്യമായ ജയം നേടാൻ ശ്രമിക്കുക എന്നും ആരാധകർ പറയുന്നു.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി