ഏഷ്യ കപ്പ് ഫൈനൽ: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി, സൂപ്പർ താരങ്ങൾക്ക് പരിക്ക്; ക്യാമ്പിൽ ആശങ്ക

ഏഷ്യ കപ്പിൽ ഇന്ന് കലാശപ്പോരാട്ടം. ഏഷ്യ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുകയാണ്. ഇരു ടീമുകൾക്കും വിജയിക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്‌നമാണ്. അതിനാൽ തന്നെ കളിക്കളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാം.

ഇപ്പോഴിതാ ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് വരുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ, ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ട്യ എന്നിവർ പരിക്കിന്റെ പിടിയിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് പരിക്ക് സംഭവിച്ചത്. ഇന്ത്യയുടെ ബാറ്റിങിന്റെ ഒമ്പതാം ഓവറിലാണ് അഭിഷേകിന് പേശിവലിവ് അനുഭവപ്പെട്ടത്. റണ്ണിനായുള്ള ഓട്ടത്തിനിടെ താരം അസ്വസ്ഥത പ്രകടിപ്പിടിക്കുകയായിരുന്നു. വലതു കാലിനാണ് താരത്തിന് പേശിവലിവ് അനുഭവപ്പെട്ടത്.

എന്നാൽ അദ്ദേഹത്തിന്റെ പരിക്ക് ആശങ്കപ്പെടേണ്ടതില്ല എന്ന് ബോളിങ് പരിശീലകൻ ആൽബി മോർക്കൽ പറഞ്ഞു. എന്നാൽ ഹാർദിക്കിന്റെ കാര്യത്തിൽ ഒന്നും പറായാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഒരു ഓവർ മാത്രമാണ് ഹാർദിക് പന്തെറിഞ്ഞത്. ആദ്യ ഓവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തി. എന്നാൽ പേശിവലിവ് അനുഭവപ്പെട്ട താരം കളം വിട്ടു. പിന്നീട് ഒരോവർ പോലും എറിയാൻ ഹാർദിക്കെത്തിയില്ല.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം