ആവേശകരമായ ഫൈനൽ മത്സരത്തിന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. നാളുകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നു. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 11 റൺസിന് പാകിസ്ഥാൻ വിജയിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി.
പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ 41 വർഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രമാണ് മാറ്റി കുറിക്കപ്പെട്ടത്. 41 വർഷത്തെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏഷ്യയിൽ പ്രധാന ശക്തികളും ഇതുവരെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല. പാകിസ്ഥാനും ഇന്ത്യയുമായുള്ള മത്സരം ഒരു റൈവൽറി ആയിട്ട് കാണരുതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാകിസ്ഥാൻ ബോളർ ഷഹീൻ ഷാ അഫ്രീദി.
ഷഹീൻ ഷാ അഫ്രീദി പറയുന്നത് ഇങ്ങനെ:
” സൂര്യകുമാർ യാദവ് എന്ത് വേണമെങ്കിലും പറയട്ടെ. അവരും ഫൈനലിൽ പ്രവേശിച്ചു, ഞങ്ങളും ഫൈനലിൽ എത്തി. വിജയിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഞങ്ങൾ ഏഷ്യ കപ്പ് നേടാനാണ് വന്നിരിക്കുന്നത്. അതിനായി ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവതി ശ്രമിക്കും” ഷഹീൻ ഷാ അഫ്രീദി പറഞ്ഞു.