ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. അവസാനമായി കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.
സെപ്റ്റംബർ 14നാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം. പഹൽഗാം ആക്രമത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇരുവരും ഏറ്റുമുട്ടുന്നതിനാൽ ഒരുപാട് പേർ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മത്സരത്തിൽ നിന്നും പിൻമാറണമെന്ന് ആരാധകർ വാദിച്ചു. മത്സരം റദ്ധ് ചെയ്യണമെന്ന ആവശ്യത്തിൽ കോടതിയിൽ ഹർജി വരെ പോയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾക്ക് ആത്മവിശ്വാസം നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്.
കപിൽ ദേവ് പറയുന്നത് ഇങ്ങനെ:
” പോയി കളിച്ച് വിജയിച്ചു വരൂ, കളിക്കുന്നവരുടെ ശ്രദ്ധ കളിയിൽ മാത്രമായിരിക്കണം ബാക്കിയൊന്നിലും വേണ്ട. മറ്റൊന്നും പറയേണ്ട കാര്യമില്ല. സർക്കാരിന്റെ ജോലി അവർ ചെയ്‌തോളും കളിക്കാർ കളിക്കാരുടെ ജോലി ചെയ്താൽ മതി” കപിൽ ദേവ് പറഞ്ഞു.