ASIA CUP 2025: ട്രോഫിയൊക്കെ തരാം, പക്ഷെ ഞാൻ പറയുന്ന കാര്യം ഇന്ത്യ ചെയ്യണം: മൊഹ്സിൻ നഖ്വി

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ താങ്കളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്.

എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ട്രോഫി തിരികെ നല്കാൻ വേണ്ടി പുതിയ നിബന്ധന വെച്ചിരിക്കുകയാണ് മൊഹ്സിൻ നഖ്വി.

ഏഷ്യാ കപ്പും മെഡലുകളും ഇന്ത്യക്ക് തരാൻ താൻ തയ്യാറാണെന്നും എന്നാൽ ഇതിന് ഒരു ഔദ്യോഗിക ചടങ്ങ് വേണം, അവിടെ വെച്ച് താൻ തന്നെ അവാർഡ് നൽകണമെന്നുമാണ് നഖ്‌വിയുടെ നിബന്ധന എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബിസിസിഐ ഈ കാര്യം സമ്മതിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ