ASIA CUP 2025: പറ്റുന്ന വെല്ലോം പണിക്ക് പോ പിള്ളേരെ, ഇന്ത്യയെ തോൽപിക്കാൻ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല: വസീം അക്രം

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. മത്സരം കൈവിട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം വസീം അക്രം.

” ഞാന്‍ എന്റെ ഹൃദയം തുറന്നു തന്നെയാണ് ഇക്കാര്യം പറയുന്നത്, പാകിസ്താനെ ഇപ്പോള്‍ കാണുന്നത് വളരെ കടുപ്പമാണ്. ജയിക്കുന്നതും തോല്‍ക്കുന്നതും ഗെയിമിന്റെ ഭാഗമാണെന്നു ഒരു മുന്‍ ക്രിക്കറ്ററെന്ന നിലയില്‍ എനിക്കു മനസ്സിലാവും. പക്ഷെ കഴിഞ്ഞ നാല്-അഞ്ച് വര്‍ഷങ്ങളായി പാകിസ്താനെ ഇന്ത്യ എല്ലാ മേഖലയിലും തീര്‍ത്തും നിഷ്പ്രഭരാക്കി കൊണ്ടിരിക്കുകയാണ്”

” ഒന്നോ, രണ്ടോ തവണയായി ഇന്ത്യക്കെതിരേ അവിടെയും ഇവിടെയുമായി ചില മല്‍സരങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ക്കു വിജയിക്കാനായത്. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് അവിസ്മരണീയ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ പ്രതിഭം, ആഴം തുടങ്ങിയവയെല്ലാം ഗംഭീരം തന്നെയാണ്”

” ഒന്ന്- രണ്ട് ക്യാച്ചുകളെല്ലാം ഏതു മല്‍സരത്തിലും കൈവിട്ടേക്കാം. അതില്‍ വലിയ കുഴപ്പമൊന്നുമില്ല (പാകിസ്താനെതിരേ നാലു ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കിയിരുന്നു). പക്ഷെ ആദ്യത്തെ 10 ഓവറില്‍ ഞങ്ങള്‍ 91 റണ്‍സെടുത്തിരുന്നു. എന്നിട്ടും 200 റണ്‍സ് നേടാന്‍ ടീമിനു കഴിയാതെ പോയതിനെ കുറിച്ച് ഒന്നും പറയാനില്ല” വസീം അക്രം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക