ജസ്പ്രീത് ബുംറയ്ക്ക് എതിരെ 6 പന്തിൽ 6 സിക്സർ പറത്തും എന്ന് പറഞ്ഞ പാകിസ്താന്റെ യുവ ഓപണർ സയിം അയൂബിന് ഇപ്പോൾ ഖണ്ടകശനിയാണ്. ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ കളിച്ച 3 മത്സരങ്ങളിലും ഗോൾഡൻ ഡാക്കയിരിക്കുകയാണ് പാകിസ്താന്റെ യുവ ഓപണർ സയിം അയൂബ്.
ഇന്നലെ യുഎഇക്കെതിരെ നടന്ന മത്സരത്തിൽ 2 പന്തിൽ പൂജ്യത്തിനാണ് താരം പുറത്തായത്. ഇത്തവണ പാകിസ്താന്‍ ഇന്ത്യയ്ക്കെതിരെ തുറുപ്പുചീട്ടായി ഉയര്‍ത്തിക്കാട്ടിയ യുവതാരമാണ് സയിം അയൂബ്. ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്കെതിരെ ഒരോവറിലെ ആറ് പന്തിലും സിക്സര്‍ പായിക്കാന്‍ കഴിവുള്ള താരമാണ് സയിം എന്നും പാക് മുന്‍ താരം തന്‍വീര്‍ അഹമ്മദ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ആരാധകര്‍ ട്രോളുകളും പരിഹാസവുമായി എത്തിയിട്ടുണ്ട്.
എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ യുഎഇയെ തോല്പിച്ച് സൂപ്പർ ഫോറിൽ എത്തിയിരിക്കുകയാണ് പാകിസ്ഥാൻ. 41 റൺസിനാണ് പാകിസ്ഥാൻ തോല്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിയപ്പോൾ യുഎഇയുടെ മറുപടി 17. 4 ഓവറിൽ 105 റൺസിൽ അവസാനിച്ചു.