'പാകിസ്ഥാനില്‍ വന്ന് കളിക്കാന്‍ ഭയമാണെങ്കില്‍ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം'; ക്ഷുഭിതനായി പാക് മുന്‍ താരം

ഏഷ്യാ കപ്പ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് നില്‍കുന്ന ഇന്ത്യ-പാക് പ്രശ്‌നത്തില്‍ ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. പാകിസ്ഥാനെതിരെ കളിച്ച് തോല്‍ക്കുന്നത് ഇന്ത്യയെ ഭയപ്പെടുത്തുന്നെന്നും പാകിസ്ഥാനില്‍ വന്ന് കളിക്കാന്‍ ഭയമാണെങ്കില്‍ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാമെന്ന് ജാവേദ് പറഞ്ഞു.

എന്തുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ ഭയപ്പെടുന്നത്? പാകിസ്ഥാനോട് തോറ്റാല്‍ പൊതുജനങ്ങള്‍ അവരെ വെറുതെ വിടില്ലെന്ന് അവര്‍ക്കറിയാം. ക്രിക്കറ്റ് കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഇന്ത്യക്ക് നരകത്തില്‍ പോകാം. പാകിസ്ഥാന് നിലനില്‍ക്കാന്‍ ഇന്ത്യയുടെ ആവശ്യമില്ല- ജാവേദ് മിയാന്‍ദാദ്.

പാകിസ്ഥാന്‍ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി) വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ എ.സി.സി ചെയര്‍മാന്‍ ജയ് ഷായും പാക് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ നജാം സേത്തിയും തമ്മിള്‍ കൊമ്പുകോര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍. നജാം സേത്തി ജയ് ഷായോട് ചര്‍ച്ചയ്ക്കിടെ തട്ടിക്കയറിയെന്നാണ് റിപ്പോര്‍ട്ട്.

യോഗത്തില്‍ അമര്‍ഷം ആളിക്കത്തി. ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് വരില്ലെന്ന് നജാം സേത്തി ജയ് ഷായോട് കയര്‍ത്തു പറഞ്ഞു. ഐസിസിയെയും എസിസിയെയും ഇവിടെ കൂട്ടിക്കലര്‍ത്തരുതെന്ന് ജയ് ഷാ ഇതിന് മറുപടിയായി പറഞ്ഞു. പാകിസ്ഥാന്‍ പര്യടനത്തിന് തങ്ങളുടെ സര്‍ക്കാരിന്റെ അനുമതിയില്ലെന്നാണ് ബിസിസിഐ പറഞ്ഞത്.

2023ലെ ഏഷ്യാ കപ്പ് വേദി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മാസം ചേരുന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ പ്രശ്‌നത്തില്‍ ഇതിനകം തീരുമാനമായെന്നും ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ നിന്ന് മാറ്റുമെന്ന് തന്നെയാണ് അറിയുന്നത്. യുഎഇയാവും പുതിയ വേദി.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം