ഏഷ്യാ കപ്പോ..! ഞാന്‍ കണ്ടിട്ടില്ല, പക്ഷേ ഒരു കാര്യം അറിഞ്ഞു, അത് ഞങ്ങള്‍ക്ക് വെല്ലുവിളിയാകും; തുറന്നടിച്ച് കമ്മിന്‍സ്

ക്രിക്കറ്റ് ലോകം മുഴുവന്‍ ഏഷ്യാ കപ്പിനെ വാഴ്ത്തുമ്പോഴും താന്‍ ഒരു മല്‍സരം പോലും കണ്ടില്ലെന്നു വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യക്കെതിരേ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു കമ്മിന്‍സ്.

‘സത്യസന്ധമായി പറയുകയാണെങ്കില്‍ ഏഷ്യാ കപ്പിലെ ഒരു മല്‍സരം പോലും ഞാന്‍ കണ്ടിട്ടില്ല. ശ്രീലങ്കയാണ് ചാംപ്യന്‍മാരായതെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ വിരാട് കോഹ്‌ലിയെ കുറിച്ച് അറിഞ്ഞിരുന്നു. അദ്ദേഹം സെഞ്ച്വറി നേടിയിരുന്നുവെന്നാണ് തോന്നുന്നത്.’

‘കോഹ്‌ലി ഒരു ക്ലാസ് പ്ലെയറാണ്. ഏതെങ്കിലുമൊരു സമയത്ത് അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തുക തന്നെ ചെയ്യുമെന്നുറപ്പായിരുന്നു. വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഞങ്ങള്‍ക്ക് വലിയ വെല്ലുവിളി തന്നെയായിരിക്കും കോഹ്‌ലി’ കമ്മിന്‍സ് പറഞ്ഞു.

അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോറിലെ മൂന്നാമത്തെയും അവസാനത്തെയു മല്‍സരത്തിലായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനം. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ താരം 61 ബോളില്‍ 122 റണ്‍സ് അടിച്ചെടുത്തു. 2019നു ശേഷം താരത്തിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയും ടി20 ഫോര്‍മാറ്റില്‍ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്.

Latest Stories

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ