എല്ലാ നിയമവും അറിയാവുന്ന അശ്വിനും പിഴച്ചു, താരത്തിന്റെ പിഴവിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുകയാണ്. ആദ്യ ദിനം തന്നെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ജഡേജയും അദ്ദേഹത്തിന് കൂട്ടായി നൈറ്റ് വാച്ച്മാൻ കുൽദീപും കൂടിയാണ് രണ്ടാം ദിനം ക്രീസിൽ എത്തിയത്. എന്നാൽ ഇരുവർക്കും പിന്നെ അധിക നേരം ക്രീസിൽ പിടിച്ചുനിൽക്കാൻ ആയില്ല. 4 റൺസ് എടുത്ത കുൽദീപിനെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായപ്പോൾ 112 റൺസ് എടുത്ത ജഡേജയും പുറത്തായി.

അദ്ദേഹത്തിന് പകരക്കാരനായ രവിചന്ദ്രൻ അശ്വിൻ, അരങ്ങേറ്റക്കാരൻ ധ്രുവ് ജുറലിനൊപ്പം മികച്ച രീതിയിൽ ഇന്ത്യൻ സ്കോർ ബോർഡ് മുന്നോട്ട് കൊണ്ടുപോകുകയാണ്. അതെ സമയം പിച്ചിന്റെ മധ്യഭാഗത്ത് കൂടി ഓടിയതിന് അശ്വിനും ടീം ഇന്ത്യക്കും പണി കിട്ടി. അമ്പയറാണ് ഈ കുറ്റം ചെയ്തതിന് ശിക്ഷിച്ചത്. ഇത് 5 റൺസ് പെനാൽറ്റി ശിക്ഷ ഇന്ത്യക്ക് കിട്ടുന്നതിലേക്ക് നയിച്ച് തൽഫലമായി, ബാറ്റിംഗ് ഇന്നിംഗ്സ് ആരംഭിക്കുമ്പോൾ ഇംഗ്ലണ്ടിന് 5 റൺസ് ബോണസ് ലഭിക്കും.

രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം അരങ്ങേറ്റ കളിക്കാരൻ സർഫറാസ് ഖാന്റെ പുറത്താകൽ തീർത്തും നിർഭാഗ്യകരമായിരുന്നു. തിരിച്ചടി നേരിട്ടെങ്കിലും ശാന്തത പാലിച്ച സർഫറാസ് മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചു. സംഭവം ദൗർഭാഗ്യകരമാണെങ്കിലും സർഫറാസ് ഖാൻ ജഡേജയോട് ഒരു പകയും പുലർത്തിയില്ല. തെറ്റായ ആശയവിനിമയങ്ങൾ കളിയുടെ ഭാഗമാണെന്നും ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

”ഞാൻ ജദ്ദു ഭായിയോട് (രവീന്ദ്ര ജഡേജ) പറഞ്ഞു, തെറ്റുകൾ സംഭവിക്കുന്നു, ഇത് കളിയുടെ ഒരു സാധാരണ ഭാഗമാണ്. തന്റെ മോശം തീരുമാനമാണ് ഞാൻ പുറത്താകാൻ കാരണമായതെന്ന് അദ്ദേഹം സമ്മതിച്ചു,” സർഫറാസ് മത്സരത്തിന് ശേഷം പറഞ്ഞു.

82ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ പുറത്താകൽ. പന്തു നേരിട്ട രവീന്ദ്ര ജഡേജ സിംഗിളിനായി മുന്നോട്ടുകുതിച്ചെങ്കിലും പെട്ടെന്നു തന്നെ പിൻവാങ്ങുകയായിരുന്നു. നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽനിന്ന് മുന്നോട്ട് ഓടിയ സർഫറാസിന് ഇതോടെ പിൻവാങ്ങേണ്ടിവന്നു. എന്നാൽ താരം ക്രീസിലെത്തുംമുൻപ് മാർക് വുഡ് റൺഔട്ടാക്കി.

ഡ്രസിങ് റൂമിലുണ്ടായിരുന്ന നായകൻ രോഹിത് ശർമ തലയിലെ തൊപ്പി വലിച്ചെറിഞ്ഞാണ് ഇതിലുള്ള രോഷം തീർത്തത്. പുറത്താകലിനു ശേഷം ഡ്രസിംഗ് റൂമിൽ നിരാശയോടെ ഇരിക്കുന്ന സർഫറാസിന്റെ ചിത്രങ്ങളും പുറത്തുവന്നു. 66 പന്തുകളിൽനിന്ന് 62 റൺസുമായി നല്ല രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു സർഫറാസ്. ഒരു സിക്‌സും ഒൻപതു ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

തന്റെ പിഴവാണ് സർഫറാസ് ഔട്ടാകാൻ കാരണം എന്ന് പറഞ്ഞ് ജഡേജ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചു. ജഡേജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരവെയാണ് മാപ്പ് പറഞ്ഞ് താരം രംഗത്തുവന്നത്. ”സർഫറാസ് ഖാൻ അങ്ങനെ ഔട്ടയതിൽ വിഷമം തോന്നുന്നു. അത് എന്റെ തെറ്റായ കോളായിരുന്നു. അദ്ദേഹം നന്നായി കളിച്ചു,” ജഡേജ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത