'അശ്വിന്‍ ഇന്ത്യയില്‍ മാത്രം ബെസ്റ്റ്'; തുറന്നടിച്ച് ഇംഗ്ലണ്ട് സ്പിന്നര്‍

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ മലത്തിയടിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടി. ഒന്നാം ഇന്നിംഗ്‌സിലെ തന്റെ ആറാം ടെസ്റ്റ് സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടവും ഉള്‍പ്പെടെയുള്ള ഓള്‍റൗണ്ട് പ്രകടനത്തിന് അശ്വിന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. ഈ മിന്നും പ്രകടനത്തിനിടയിലും ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍ക്ക് ആശ്വിന്‍ ഇന്ത്യയിലെ മാത്രം ബെസ്റ്റ് സ്പിന്നറാണ്.

മികച്ച സ്പിന്നറായി ഞാന്‍ ലിയോണെയാവും തിരഞ്ഞെടുക്കുക. അവനാണ് അശ്വിനെക്കാള്‍ മികച്ച ബോളര്‍. അശ്വിന്‍ ഇന്ത്യയില്‍ മികച്ച ബോളറാണ്. ബാറ്ററെപ്പോലെ ചിന്തിച്ച് പന്തെറിയാന്‍ അശ്വിന് കഴിവുണ്ട്. ബാറ്ററുടെ ദൗര്‍ബല്യം മുതലാക്കി പന്തെറിയാന്‍ കഴിവുള്ള താരമാണ് അശ്വിന്‍. അതാണ് അശ്വിന്റെ മികവ്- പനേസര്‍ പറഞ്ഞു.

പനേസറുടെ നീരീക്ഷണത്തെ വെറുതെ തള്ളിക്കളയാനാവില്ല. വിദേശ പരമ്പരകളില്‍ ഇന്ത്യ അശ്വിനെ പിന്തുണക്കുന്നത് കുറവാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ സെന രാജ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ പിന്തുണക്കുന്നത് രവീന്ദ്ര ജഡേജയെയാണ്. എന്നാല്‍ സ്പിന്നിന് മുന്‍തൂക്കമുള്ള ഇന്ത്യ, ശ്രീലങ്ക പിച്ചുകളില്‍ അശ്വിനാണ് മുന്‍ഗണന.

Latest Stories

കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ

ആമിർ സാർ ഇല്ലായിരുന്നെങ്കിൽ മിറയെ ഞങ്ങൾ‌ക്ക് ലഭിക്കില്ലായിരുന്നു, കുഞ്ഞിന് സൂപ്പർതാരം പേരിട്ടതിന്റെ കാരണം പറഞ്ഞ് വിഷ്ണു വിശാൽ

കോടതിയിൽ 'ജാനകി' വേണ്ട, കഥാപാത്രത്തിന്റെ ഇനിഷ്യൽ കൂടി ഉപയോഗിക്കണം'; ജെഎസ്‌കെ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

ആലിയ ഭട്ടിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒളിവിലായിരുന്ന മുൻ പഴ്സനൽ അസിസ്‌റ്റന്റ് അറസ്‌റ്റിൽ

ഹേമചന്ദ്രന്‍ കൊലക്കേസ്; മുഖ്യപ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയില്‍, ഉടൻ കേരളത്തിലെത്തിക്കും

IND VS ENG: മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് വമ്പൻ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

പ്രഭാസിന്റെ പേരിൽ 50 ലക്ഷം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു, സംഭവിച്ചത് വെളിപ്പെടുത്തി ചികിത്സയിലുളള നടന്റെ കുടുംബം

IND VS ENG: തോറ്റാൽ പഴി ഗംഭീറിന്, ജയിച്ചാൽ ക്രെഡിറ്റ് ഗില്ലിനും, ഇങ്ങനെ കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: മൻവീന്ദർ ബിസ്ല

മന്ത്രിയുടെ വാക്ക് കേട്ടെത്തിയവർ പെരുവഴിയിൽ, കെഎസ്ആർടിസി ഓടുന്നില്ല; സർവീസ് നടത്തിയ ബസുകൾ തടഞ്ഞ് സമരക്കാർ

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണിക്കും