വിദേശ പരിശീലകൻ ഒന്നും അല്ലാലോ ഇമ്മാതിരി മണ്ടത്തരം കാണിക്കാൻ, ഗംഭീർ ചെയ്ത ഏറ്റവും വലിയ തെറ്റിനെക്കുറിച്ച് ആശിഷ് നെഹ്റ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായും വിരാട് കോഹ്‌ലിയുമായും സമവാക്യങ്ങൾ കൃത്യമായി മനസ്സിലാക്കേണ്ട ഒരു വിദേശ പരിശീലകനല്ല ഗൗതം ഗംഭീറെന്നും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ അവർക്ക് എളുപ്പത്തിൽ വിശ്രമം നൽകാമായിരുന്നുവെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ പറഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരു മത്സരം മാത്രം ശേഷിക്കെ ഇന്ത്യ 0-1 ന് പരമ്പരയിൽ പിന്നിൽ നിൽക്കുന്ന സാഹചര്യത്തിലാണ് നിലവിൽ കാര്യങ്ങൾ. ഐപിഎല്ലും ടി20 ലോകകപ്പും കളിച്ചതിന് ശേഷം രോഹിത്, കോഹ്‌ലി, പേസർ ജസ്പ്രീത് ബുംറ എന്നിവർക്ക് ശ്രീലങ്ക ഏകദിനത്തിൽ വിശ്രമം നൽകുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം മനസിലായത്. എന്നാൽ 2025 ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് 50 ഓവർ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടില്ലാത്തതിനാൽ പരമ്പര കളിക്കാൻ ഗംഭീർ രോഹിതിനോടും കോഹ്‌ലിയോടും അഭ്യർത്ഥിക്കുകയും അവർ അതിന് തയാറാക്കുകയും ആയിരുന്നു.

ബംഗ്ലാദേശിനും ന്യൂസിലൻഡിനും ആതിഥേയത്വം വഹിക്കുന്ന ഹോം പരമ്പരകൾ ഉൾപ്പടെ തിരക്കേറിയ പരമ്പരകളാണ് ഇന്ത്യക്ക് മുന്നിൽ ഉള്ളത്. ബംഗ്ലാദേശ് രണ്ട് ടെസ്റ്റുകൾ കളിക്കുമ്പോൾ കിവീസ് മൂന്ന് ടെസ്റ്റുകൾ കളിക്കുന്നു. “ഇന്ത്യ കളിക്കുന്ന അടുത്ത പരമ്പര 2-3 മാസങ്ങൾക്ക് ശേഷമാണ്, ഞങ്ങൾക്ക് അപൂർവമായ കാര്യമാണ്. അതിനാൽ രോഹിതിനെയും കോഹ്‌ലിയെയും പോലുള്ള കളിക്കാർക്ക് പകരം പുതിയ കളിക്കാർക്ക് അവസരം നല്കാൻ പറ്റിയ പരമ്പര ആയിരുന്നു ഇത്. ഗംഭീർ ഒരു പുതിയ പരിശീലകനാണെന്ന് എനിക്കറിയാം, പരിചയസമ്പന്നരായ കളിക്കാരുമായി കുറച്ച് സമയം ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു, പക്ഷേ കോഹ്‌ലിയും രോഹിതും ഗംഭീറിന് അറിയാത്ത ആൾക്കാർ ഒന്നുമല്ല” സോണി സ്‌പോർട്‌സിൽ സംസാരിക്കവെ നെഹ്‌റ പറഞ്ഞു.

“അദ്ദേഹം കോഹ്‌ലിയുമായും രോഹിതുമായും സമവാക്യം ശരിയാക്കാൻ ആഗ്രഹിക്കുന്ന ഒരു വിദേശ പരിശീലകനല്ല. അതിനാൽ പുതിയ കളിക്കാരെ പരീക്ഷിക്കുന്നതിനുള്ള മികച്ച അവസരമാണിത്, ഹോം സീസൺ ആരംഭിക്കുമ്പോൾ രോഹിതിനും കോഹ്‌ലിക്കും കളിക്കാം. എന്തായാലും ഗംഭീർ എടുത്ത ഒരു തെറ്റായ തീരുമാനം ആയി പോയി അത്.” നെഹ്‌റ കൂട്ടിച്ചേർത്തു.

തുടർച്ചയായ അർധസെഞ്ചുറികൾ നേടിയ രോഹിത് ഈ പരമ്പരയിൽ മികച്ച ഫോമിലാണ്. മറുവശത്ത്, കോഹ്‌ലി ഇതുവരെ 30 റൺസ് പിന്നിട്ടിട്ടില്ല, പരമ്പരയിലെ അവസാന മത്സരത്തിൽ അദ്ദേഹം മികച്ച ഇന്നിംഗ്‌സ് കളിക്കുമെന്ന് നെഹ്റ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ