Ashes 2025-26: ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരം തിരിച്ചെത്തി

ആദ്യ ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്തിനെ നായകനാക്കി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാർനസ് ലബുഷെയ്ൻ ടീമിൽ തിരിച്ചെത്തി. ജെയ്ക് വെതാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ്, സീന്‍ അബോട്ട് എന്നിവരാണ് ടെസ്റ്റ് ടീമിനെ പുതുമുഖങ്ങള്‍. സാം കോണ്‍സ്റ്റാസിനെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മോശം പ്രകടത്തിന് പിന്നാലെയാണ് കോണ്‍സ്റ്റാസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. കരീബിയന്‍ പര്യടനത്തില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 50 റണ്‍സ് മാത്രമേ കോണ്‍സ്റ്റാസിന് നേടാനായുള്ളൂ, അതില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. മാത്യു റെന്‍ഷ്വ, മിച്ചല്‍ മാര്‍ഷ് എന്നിവരും ടീമിലില്ല.

ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പരയില്‍ പരിക്കേറ്റ പാറ്റ് കമ്മിന്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ടാം ടെസ്റ്റ് മുതല്‍ കമ്മിന്‍സ് ടീമിലുണ്ടായേക്കും.

ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, ബ്രെന്‍ഡന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാനെ, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ