സച്ചിനല്ല അര്‍ജുന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകന്‍ എന്ന നിലയില്‍ മാത്രമല്ല അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അറിയപ്പെടുന്നത്. അത്യുഗ്രന്‍ പ്രകടനംകൊണ്ട് കൂടിയാണ് ഈ സ്റ്റാര്‍കിഡ് വാര്‍ത്തകളില്‍ നിറയുന്നത്. അതെസമയം സച്ചിന്‍പ്പോലെ ബാറ്റിങ്ങിലല്ല കുട്ടി സച്ചിന്റെ ശ്രദ്ധ. അത്യുഗ്രന്‍ പേസ് ബോളറാണ് അര്‍ജുന്‍.

ബാറ്റിങ്ങും വശമുള്ള അര്‍ജുന്‍ മികച്ച ഓള്‍റൗണ്ടര്‍കൂടിയാണ്. എന്നാല്‍ അര്‍ജുന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്ത ശ്രദ്ധപിടിച്ചുപറ്റുന്നത്.

പതിനെട്ടുകാരനായ അര്‍ജുന്റെ ഇഷ്ട ക്രിക്കറ്റ് താരങ്ങളില്‍ അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറില്ല എന്നതാണത്. ഓസ്ട്രേലിയന്‍ ബോളര്‍ മൈക്കല്‍ സ്റ്റാര്‍ക്കിനേയും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനേയുമാണ് അര്‍ജുന്‍ ഏറെ ഇഷ്ടപ്പെടുന്നത്. ഓസ്ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ്സ തുറന്നത്.

“അച്ഛന്‍ ഇത്രയും വലിയ ക്രിക്കറ്റ് താരമാണ് എന്നുള്ള ബാധ്യത ഞാന്‍ പരിഗണിക്കാറില്ല. ബോള്‍ചെയ്യുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യുമ്പോള്‍ ഏത് ബോളറെ അടിക്കണമെന്നും അടിക്കണ്ടയെന്നും എന്നതില്‍ മാത്രമേ ശ്രദ്ധിക്കാറുള്ളു”. അര്‍ജുന്‍ നിലപാട് വ്യക്തമാക്കി.

ഹോങ് കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്കായി കളിക്കളത്തിലിറങ്ങിയ അര്‍ജുന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 27 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത താരം എതിര്‍ ടീമിന്റെ നാല് വിക്കറ്റുകളും പിഴുതെടുത്തു. ഇതോടെ ഓസിസ് മാധ്യമങ്ങളുടെ കൂടി ശ്രദ്ധാകേന്ദ്രമായി അര്‍ജുന്‍ മാറി. പ്രാദേശിക ക്രിക്കറ്റില്‍ നേരത്തെ തന്നെ താരം ബൗളിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ