ആരാധകരെന്താ വെറും കോമാളികളാണോ; ടൈറ്റന്‍സിന്റെ പ്രാങ്കില്‍ കലിതുള്ളി ക്രിക്കറ്റ് പ്രേമികള്‍

ഐപിഎല്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നലെ വൈകുന്നേരം പങ്കുവച്ച ട്വീറ്റ് ആരാധകരെ ഏറെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. താരം ഫ്രാഞ്ചൈസി വിടുന്നുവെന്ന സൂചനയാണ് ട്വീറ്റ് തന്നിരുന്നത്. ടൈറ്റന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ട ട്വീറ്റാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.

‘എന്നും ഓര്‍മിക്കാനുള്ള ഒരു യാത്രയായിരുന്നു ഇത്. നിങ്ങളുടെ അടുത്ത ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു.’ എന്നാണ് ടൈറ്റന്‍സ് ട്വിറ്ററില്‍ ശുഭ്മാന്‍ ഗില്ലിനെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്നത്. താരം ടീം വിട്ടു എന്നു സൂചന നല്‍കുന്ന ഒരു വിവരണം. ഇതോടെ ആരാധകരും ഞെട്ടലിലായി. ഈ ഞെട്ടിയ ആരാധകര്‍ തന്നെ ഇപ്പോള്‍ ടീമിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അതിന് കാരണം, ഇതിന് പിന്നാലെ വന്ന മറ്റൊരു ട്വീറ്റാണ്.

‘ഗില്‍ എപ്പോഴും ഞങ്ങളുടെ ഭാഗമായിരിക്കും. നിങ്ങള്‍ ചിന്തിക്കുന്ന അര്‍ത്ഥമല്ല ട്വീറ്റിനുള്ളത്. എന്നാല്‍ നിങ്ങളുടെ തിയറി ഞങ്ങള്‍ക്ക് ഏറെ ബോധിച്ചു. അതങ്ങനെ മുന്നോട്ട് പോവട്ടെ’ എന്നായിരുന്നു ആ ട്വീറ്റ്. ചുരുക്കി പറഞ്ഞാല്‍ ആരാധകരെ ഒന്ന് എരുവുകേറ്റാനുള്ള പ്രാങ്കായിരുന്നു ടൈറ്റന്‍സ് നടത്തിയത്.

ടൈറ്റന്‍സിന്റെ ഈ പ്രവൃത്തിക്കെതിരെ ആരാധകരോഷം ഇരമ്പുകയാണ്. ആരാധകരെന്താ വെറും കോമാളികളാണോ എന്നും അല്‍പ്പം മാന്യതയോടെയും പക്വതയോടെയും കാര്യങ്ങളെ സമീപിക്കു എന്നുമാണ് വിമര്‍ശനം.

ശുഭ്മാന്‍ ഗില്ലിനെ തങ്ങളുടെ കന്നി സീസണില്‍ 7 കോടി രൂപയ്ക്കാണ് ടൈറ്റന്‍സ് ടീമിലെത്തിച്ചത്. കെകെആറില്‍ നിന്നായിരുന്നു താരം ഗുജറാത്തിലെത്തിയത്. സീസണില്‍ ടീമിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 16 മത്സരങ്ങളില്‍ താരം 483 റണ്‍സ് നേടിയിരുന്നു. നാല് അര്‍ദ്ധ സെഞ്ച്വറിയും താരം ഗുജറാത്തിനായി നേടി. 96 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Latest Stories

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

'ഒടുവില്‍ ഒപ്പിട്ടു', പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഇത് പിണറായി സർക്കാരിന്റെ വിജയം

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു