ഒഴിവാക്കിയതിന് പിന്നാലെ അശ്വിനും ജഡേജയും കലിപ്പിൽ ആണോ? തുറന്നടിച്ച് അഭിഷേക് നായർ

ഇന്ത്യ ബോർഡർ ഗവാസ്ക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ പെർത്തിൽ നടന്നപ്പോൾ അതിൽ ഇന്ത്യയുടെ വിജയം തന്നെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധാന ചർച്ചകളിൽ ഒന്ന്. കടുത്ത മത്സരം ആകുമെന്ന് കരുതിയ ആദ്യ പോരാട്ടത്തിൽ ഇന്ത്യൻ ജയം ഏകപക്ഷിയം ആയിരുന്നു എന്ന് തന്നെ പറയാം.

ടോസ് സമയത്ത് ബുംറ ടീം സെലെക്ഷനിൽ വന്ന മാറ്റങ്ങൾ വിശദീകരിച്ചപ്പോൾ അത് ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ടീമിലെ പ്രധാന സ്പിന്നറാമാരായ അശ്വിൻ, ജഡേജ തുടങ്ങിയവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. ഇത് ആരാധകർക്ക് ഒരു ഷോക്കായി. ടീമിലെ ഏക സ്പിന്നറായി വാഷിംഗ്‌ടൺ സുന്ദർ മാത്രമാണ് ഉണ്ടായിരുന്നത് . ഇത് ആരാധകർക്ക് ഒരു ഷോക്കായി.

അത്തരം തീരുമാനങ്ങൾ ഡ്രസ്സിംഗ് റൂമിൽ എളുപ്പത്തിൽ പൊരുത്തക്കേടുകൾ സൃഷ്ടിക്കും എന്നതാണ് സാധാരണ കാണാറുള്ളത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അസിസ്റ്റൻ്റ് അഭിഷേക് നായർ സ്പിൻ ഓൾറൗണ്ടർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും എത്രത്തോളം പ്രൊഫഷണൽ ആയിട്ടാണ് ഒഴിവായി തീരുമാനത്തെ കണ്ടത് എന്ന് പറഞ്ഞിരിക്കുകയാണ്.

മാധ്യമങ്ങളോട് സംസാരിക്കവെ നായർ ഇങ്ങനെ പറഞ്ഞു, “ടീം സെലെക്ഷൻ മനസിലാകാത്ത സീനിയർ താരങ്ങൾ ഉണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. പക്ഷേ, ടീം എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് മനസിലാക്കുന്ന ജഡ്ഡുവിനെയും ആഷിനെയും പോലുള്ള സീനിയർമാരുണ്ടെങ്കിൽ, അത് വളരെ എളുപ്പമാകും.”

ഇരുവരും ഒരുമിച്ച് 855 വിക്കറ്റുകളാണ്‌ നേടിയത്. അതിനാൽ തന്നെ ഈ ഒഴിവാക്കൽ ഞെട്ടിക്കുന്നതായിരുന്നു. ” എല്ലാ താരങ്ങൾക്കും ആഗ്രഹം ഇന്ത്യയുടെ വിജയമാണ്. വ്യക്തിഗത മികവിൽ അല്ല ടീം വർക്കിലാണ് ഞങ്ങളുടെ കാര്യം .” അഭിഷേക് നായർ പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി