ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാകാന്‍ സമീപിച്ചു, എന്നാല്‍..; ആശിഷ് നെഹ്‌റ തന്നോട് ചെയ്തത് വെളിപ്പെടുത്തി യുവരാജ്

ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ തനിക്ക് അവസരം നിഷേധിച്ചതായി ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. ഐപിഎല്‍ ടീമിന്റെ ഉപദേശകനാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതിനിടയില്‍, ഗുജറാത്ത് ടൈറ്റന്‍സ് ഹെഡ് കോച്ച് ആശിഷ് നെഹ്റയോട് ടീമില്‍ ജോലി ചോദിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചതായി യുവരാജ് വെളിപ്പെടുത്തി.

യുവതാരങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും എന്റെ സംസ്ഥാനത്തെ താരങ്ങളോടൊപ്പം. മെന്ററിംഗ് എനിക്കു ചെയ്യാന്‍ താല്‍പര്യമുള്ള കാര്യമാണ്. ഐപിഎല്‍ ടീമുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.

ആശിഷ് നെഹ്‌റയോടു ഞാന്‍ ജോലിയുടെ കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതു തള്ളിക്കളയുകയാണു ചെയ്തത്. വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമെന്നാണ് പ്രതീക്ഷ- യുവരാജ് പറഞ്ഞു.

നേരത്തെ ഐപിഎല്ലില്‍ യുവരാജ് തന്നെ താരമായിരുന്നു. പഞ്ചാബ് കിംഗ്‌സ് (കിംഗ്‌സ് ഇലവന്‍ പഞ്ചാബ്), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കായി അദ്ദേഹം കളിച്ചു. 132 ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുത്ത യുവരാജ് 2750 റണ്‍സ് നേടി.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത