എന്തായാലും നിങ്ങൾ കളി തോറ്റു , ഇനി ഞാൻ ഝൂമേ ജോ പത്താൻ ഡാൻസ് പഠിപ്പിക്കാം; കിംഗ് ഖാനും കിംഗ് കോഹ്‌ലിയും നൽകിയത് ആർ.സി.ബി നല്കിയതിനേക്കാൾ മികച്ച എൻറ്റർറ്റേൻമെൻറ്

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വ്യാഴാഴ്ച രാത്രി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിന് ശേഷം ബോളിവുഡ് സൂപ്പർതാരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമയുമായ ഷാരൂഖ് ഖാൻ ബാറ്റിംഗ് മാസ്റ്റർ വിരാട് കോഹ്‌ലിയുമായി സാവധാനം നടത്തി. മൂന്ന് വർഷത്തിന് ശേഷം ഈഡൻ ഗാർഡൻസിൽ നടന്ന തന്റെ ടീമിന്റെ ആദ്യ മത്സരത്തിൽ പങ്കെടുക്കാൻ ഷാരൂഖ് സമയം കണ്ടെത്തി എത്തുക ആയിരുന്നു.

തന്റെ ടീം 81 റൺസിന്റെ വൻവിജയം നേടിയ ശേഷം, മൈതാനത്തുണ്ടായിരുന്ന തന്റെ താരങ്ങളെ ആലിംഗനം ചെയ്യുകയും ചെയ്ത കിംഗ് ബാംഗ്ലൂർ താരങ്ങളോടും സംസാരിക്കാൻ സമയം കണ്ടെത്തി . എന്നാൽ കിംഗ് കോഹ്‌ലിയെ കണ്ട ഷാരൂഖ് ഖാൻ അദ്ദേഹത്തെ കെട്ടിപിടിക്കുക ആയിരുന്നു., “ഝൂമേ ജോ പത്താൻ” എന്ന നൃത്ത ചുവട് തന്നെ പഠിപ്പിക്കാൻ കോഹ്ലി ആവശ്യപ്പെട്ടു. നീ ചോദിച്ചത് അല്ലെ പഠിപ്പിച്ചേക്കാം എന്ന രീതിയിൽ ആയിരുന്നു ഷാരൂഖ് അപ്പോൾ. ഇരുവരും ചേർന്നുള്ള ചുവടുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മത്സരത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഞങ്ങൾ കണ്ടെടാ ഞങ്ങളുടെ വിന്റേജ് ആർ.സി.ബിയെ എന്ന രീതിയിൽ ആയിരുന്നു ഓരോ ബാംഗ്ലൂർ ആരാധകന്റെയും അവസ്ഥ . കൊൽക്കത്തയ്ക്ക് എതിരായ ബാംഗ്ലൂരിന്റെ ബോളിങ് കണ്ട ആരാധകർക്ക് ആദ്യമേ സംശയം തോന്നിയിരുന്നു. ബാറ്റിംഗ് കൂടി കണ്ടപ്പോൾ അത് പൂർത്തിയായി. കൊൽക്കത്ത ഉയർത്തിയ 205 റൺസ് പിന്തുടർന്ന ബാംഗ്ലൂർ വെറും 123 റൺസിന് പുറത്തായി. സ്വന്തം കാണികൾക്കും ഉടമ കിംഗ് ഖാൻ ഷാറൂഖിനും മുന്നിൽ 81 റൺസിന്റെ തകർപ്പൻ ജയം.

Latest Stories

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി