INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവന്‍ ക്യാപ്റ്റനായാല്‍ പരമ്പര തൂത്തുവാരാം, ഇന്ത്യയുടെ കുതിപ്പ് തടയാന്‍ ആര്‍ക്കുമാവില്ല, നിര്‍ദേശവുമായി അനില്‍ കുംബ്ലെ

ഐപിഎലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ സീരീസോടെ ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാംപെയ്‌ന് കൂടെയാണ് തുടക്കമാവുക. രോഹിത് ശര്‍മ്മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ആരാവും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റനാവാന്‍ കൂടുതല്‍ സാധ്യതയുളളത്.

ബുംറയ്‌ക്കൊപ്പം തന്നെ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പേരുകളും ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ബുംറയെ തന്നെ ഇംഗ്ലണ്ട് സീരീസില്‍ ഇന്ത്യയുടെ ക്യാപ്റ്റനാക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. “ഈ പരമ്പരയ്ക്ക് ബുംറയെ ക്യാപ്റ്റനായി നോക്കാം. എന്നിട്ട് അവന്റെ ഫിറ്റ്‌നസ് കൂടി ശ്രദ്ധിക്കാം”, അനില്‍ കുംബ്ലെ പറഞ്ഞു.

“ഒരു ഫാസ്റ്റ് ബൗളറാകുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം. അദ്ദേഹത്തിന് പരിക്കേല്‍ക്കാം, ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ബുംറ ഒരു ഇടവേളയിലായിരുന്നു, ഈ ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹം തിരിച്ചെത്തുന്നത്. പക്ഷേ ഞാന്‍ ഇപ്പോഴും ബുംറയെ കൂടെ കൂട്ടും. എന്നാല്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള എല്ലാ മത്സരങ്ങളിലും ബുംറയ്ക്ക് കളിക്കാന്‍ കഴിയില്ലെന്ന് കുംബ്ലെ പറയുന്നു.

ഓസ്‌ട്രേലിയയില്‍ നടന്ന അവസാന അഞ്ച് ടെസ്റ്റുകളിലും ബുംറയെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. അതിനാല്‍, ബുംറയ്ക്ക് മികച്ച വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ആവശ്യകത വളരെ കൂടുതലാണ്. ‘അങ്ങനെ സംഭവിക്കുമ്പോഴെല്ലാം, വൈസ് ക്യാപ്റ്റന്‍ ആരാണോ ആ താരം വന്ന് ചുമതല ഏറ്റെടുക്കും,’ കുംബ്ലെ പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി