ഞങ്ങളോട് മാത്രം എന്തിന് ഈ അവഗണന, ഇത് സങ്കടപ്പെടുത്തുന്ന കാര്യം, മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി എയ്ഞ്ചലോ മാത്യൂസ്

ശ്രീലങ്കൻ ടീമിന് ഈ വർഷം കുറച്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രം അനുവദിച്ചതിൽ പ്രതികരണവുമായി എയ്ഞ്ചലോ മാത്യൂസ്. ഞങ്ങളോട് മാത്രം എന്തിനാണീ അവ​ഗണനയെന്ന് അദ്ദേഹം ചോദിച്ചു. സത്യം പറഞ്ഞാൽ ഇത് വളരെയധികം സങ്ക​ടപ്പെടുത്തുന്ന കാര്യമാണ്. ശ്രീലങ്കയുടെ യുവതാരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആ​ഗ്രഹിക്കുന്നു. ക്രിക്കറ്റിലെ എറ്റവും മികച്ച ഫോർമാറ്റ് ടെസ്റ്റ് മത്സരങ്ങളാണ്. ശ്രീലങ്കൻ ടീമിന് കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കണം.

ഞങ്ങളുടെ ടീമിലെ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനോട് ആവേശമുളളവരാണ്. എയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മാത്യൂസ് സംസാരിച്ചത്. 2025ൽ നാല് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ശ്രീലങ്കൻ ടീം കളിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് ലങ്കൻ ടീം ഇത്രയും കുറവ് മത്സരങ്ങൾ ഒരു വർഷം കളിക്കുന്നത്.

“ഇന്ത്യ, ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ വർഷത്തിൽ 15ലധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. പക്ഷേ ശ്രീലങ്കയ്ക്ക് എന്തുകൊണ്ടാണ് കളിക്കാൻ മത്സരങ്ങൾ ഇല്ലാത്തത്? , മാത്യൂസ് ചോദിച്ചു. ശ്രീലങ്കയ്ക്ക് ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ കളിക്കും. വർഷം 10 ടെസ്റ്റ് മത്സരമെങ്കിലും ശ്രീലങ്കൻ ടീമിന് കളിക്കാൻ കഴിയണം. ശ്രീലങ്ക ലോകകിരീടങ്ങൾ വിജയിച്ചിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ ക്രിക്കറ്റിനായി ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് ഓസ്ട്രേലിയ, ഇന്ത്യ, ഇം​ഗ്ലണ്ട് ടീമുകളെപോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ശ്രീലങ്കയ്ക്ക് അവകാശമുണ്ട്”, മാത്യൂസ് പ്രതികരിച്ചു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ