പാക് താരങ്ങള്‍ക്കും അന്താരാഷ്ട്ര കളിക്കാര്‍ക്കും അവന്‍ ഉത്തമ മാതൃകയാണ്; ക്രിക്കറ്റിലെ എളിമയുടെ നിറകുടത്തെ ചൂണ്ടിക്കാട്ടി ആന്‍ഡി ഫ്‌ളവര്‍

പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റെ എളിമയുമുള്ള സ്വഭാവത്തെ പ്രശംസിച്ച് മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ പരിശീലകന്‍ ആന്‍ഡി ഫ്‌ളവര്‍. പാകിസ്ഥാനികള്‍ക്ക് മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കും റിസ്വാന്‍ തികഞ്ഞ മാതൃകയാണെന്ന് ആന്‍ഡി ഫ്‌ലവര്‍ പറഞ്ഞു. മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ നായകന്‍ കൂടിയാണ് റിസ്വാന്‍.

കളിക്കാര്‍ കാലുകള്‍ നിലത്ത് ഉറപ്പിച്ച് നില്‍ക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞങ്ങളുടെ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍. നിങ്ങള്‍ക്കറിയാമോ, അവന്‍ ശരിക്കും ശക്തനായ ഒരു നേതാവാണ്. അവന്‍ ശക്തനായ മനുഷ്യനാണ്. അവന് വളരെ ശക്തവും തത്വാധിഷ്ഠിതവുമായ വീക്ഷണങ്ങളുണ്ട്. അദ്ദേഹത്തിന് വളരെ ശക്തമായ വിശ്വാസമുണ്ട്. അതോടൊപ്പം ഒരു അന്താരാഷ്ട്ര കായികതാരം എന്ന നിലയിലും അദ്ദേഹം മികച്ച വിജയം നേടിയിട്ടുമുണ്ട്.

എല്ലാ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാര്‍ക്കും എങ്ങനെ ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കാം എന്നതിന് ഒരു മികച്ച മാതൃകയാണ് റിസ്വാന്‍. അവന്റെ വിശ്വാസവും എളിമയും അവനെ പ്രവര്‍ത്തിക്കാനുള്ള വളരെ ഉറച്ച അടിത്തറയില്‍ നിര്‍ത്തുന്നുവെന്ന് ഞാന്‍ കരുതുന്നു- ആന്‍ഡി ഫ്‌ലവര്‍ പറഞ്ഞു.

പിഎസ്എല്‍ 2021 ചാമ്പ്യന്‍മാരായ മുള്‍ത്താന്‍ സുല്‍ത്താന്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴു കളികളില്‍ നാലെണ്ണം അവര്‍ ജയിച്ചു, മൂന്ന് തോല്‍വികളും അവര്‍ നേരിട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ