ആന്‍ഡേഴ്‌സണ്‍ വിരമിക്കാനൊരുങ്ങുന്നു!, തിയതി അറിയിച്ച് മുന്‍ പേസര്‍

ആധുനിക ക്രിക്കറ്റിലെ നിത്യഹരിതനായകനായ പേസറാണ് ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍. നാല്‍പ്പതിനോട് അടുക്കുന്ന പ്രായത്തിലും യുവ ബൗളര്‍മാരുടെ വീറോടെയാണ് ആന്‍ഡേഴ്‌സണ്‍ പന്തെറിയുന്നത്. ആന്‍ഡേഴ്‌സണ്‍ അടുത്തിടെയൊന്നും വിരമിക്കില്ലെന്ന് ആരാധകരും കരുതുന്നു. എന്നാല്‍ ആന്‍ഡേഴ്‌സന്റെ വിരമിക്കല്‍ നാള്‍ പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍.

എനിക്ക് രസകരമായ ഒരു തോന്നലുണ്ടാകുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനുശേഷം ആന്‍ഡേഴ്‌സന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് തോന്നുന്നത്. ഈ വേനലോടെ ആന്‍ഡേഴ്‌സന്‍ കളമൊഴിയുമെന്ന് കരുതുന്നു- ഹാര്‍മിസണ്‍ പറഞ്ഞു.

ആഷസ് നടക്കുമെന്നതില്‍ സംശയമുണ്ട്. അഥവാ നടന്നാല്‍ തന്നെ അതു വിചാരിക്കുന്ന രീതിയില്‍ ആയിരിക്കില്ല. അക്കാര്യം ആന്‍ഡേഴ്‌സണ്‍ കണക്കിലെടുത്തേക്കാം. ജിമ്മിയുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഓവലില്‍ നന്നായി പന്തെറിഞ്ഞശേഷം, ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരാട് കോഹ്ലിയെ പുറത്താക്കി കരിയര്‍ അവസാനിപ്പിക്കുന്നതിലും മനോഹരമായ കാര്യമില്ലെന്ന് കരുതും. ആറു മാസത്തിനുള്ളില്‍ ആഷസ് നടക്കാന്‍ സാധ്യതയില്ല. അതിനാല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണ് നല്ലതെന്ന് തീരുമാനിക്കുമായിരുന്നെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ