മത്സരത്തിനിടയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, ബുംറയുടെ കാര്യത്തിൽ തീരുമാനം ആയി; കാര്യങ്ങൾ കൈവിട്ട് പോകുന്നു

സിഡ്‌നിയിൽ ബൗളിംഗ് ആരംഭിച്ച ഇന്ത്യയുടെ പേസ് അറ്റാക്കിന് മുന്നിൽ ഓസ്‌ട്രേലിയ വിയർക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് . ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 185 റൺസ് പിന്തുടർന്ന ഓസീസും ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒടുവിൽ 44 ഓവർ പിന്നിടുമ്പോൾ 164 റൺസിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ വിക്കറ്റുകളാണ്‌ ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

ഇന്നലെ ഖവാജയുടെ രൂപത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായ ഓസ്‌ട്രേലിയക്ക് ഇന്ന് തുടക്കത്തിൽ തന്നെ തകർച്ചയായിരുന്നു . ലബുഷെയ്‌നെയെ പുറത്താക്കി ബുംറ വീണ്ടും ഇന്ത്യയെ സഹായിച്ചു. പിന്നെ സിറാജിന്റെ ഊഴം ആയിരുന്നു. ഇന്ത്യൻ ബോളർമാർ നോട്ടമിട്ടിരുന്ന സാം കോൺസ്റ്റാസിനെ പുറത്താക്കിയ അദ്ദേഹം ഹേഡിനെയും മടക്കി. നല്ല ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചവരിൽ മുന്നിൽ ഉണ്ടായിരുന്ന സ്മിത്തിനെയും അതുപോലെ തന്നെ മികച്ച ടച്ചിൽ ആയിരുന്ന കാരിയെയും പ്രസീദ് കൃഷ്ണ മടക്കി. ഇതിനിടയിൽ പുതുമുഖ താരം വെബ്സ്റ്റർ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ കമ്മിൻസുമൊത്ത് ഒരു കൂട്ടുകെട്ട് ഉണ്ടാക്കി വരുമ്പോൾ കമ്മിൻസിനെ മടക്കി നിതീഷ് കുമാർ ഇന്ത്യയെ സഹായിച്ചു. ശേഷം മിച്ചൽ സ്റ്റാർക്കിനെയും അദ്ദേഹം തന്നെ മടക്കിയതോടെ ഇന്ത്യ ആവേശകൊടുമുടിയിലാണ്.

എന്നാൽ ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം ബുംറ ബ്രേക്കിന് ശേഷം ഒരൊറ്റ ഓവർ മാത്രം എറിഞ്ഞിട്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങി. പരിക്കിന്റെ ബുദ്ധിമുട്ടുകളാണോ അതോ മറ്റെന്തെങ്കിലും പ്രശ്നം ആണോ താരത്തിന് എന്നത് വ്യക്തമായിട്ടില്ല. ബുംറയെ സ്കാനിങ്ങിനായി ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ഇന്നിങ്സിൽ ഇനി താരം കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

അതേസമയം ബുംറ ഇല്ലാതെ അവസാന ഇന്നിങ്സിന് ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ അത് ഇന്ത്യക്ക് പണിയാകും. അത് സംഭവിക്കരുതെന്ന പ്രാർത്ഥനയിലാണ് ആരാധകർ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ