ചെന്നൈ സൂപ്പർ കിംഗ്സിന് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർ താരം ടൂർണമെന്റിൽ നിന്ന് പുറത്ത്

ന്യൂസിലൻഡ്, ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) പേസർ കെയ്ൽ ജാമിസൺ 2023 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൂടാതെ ബാക്ക് സ്ട്രെസ് ഫ്രാക്ചർ കാരണം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നഷ്ടമാകും. അതിനാൽ തന്നെ താരത്തിന്റെ കാര്യത്തിൽ ഇരുടീമുകളും നിരാശരാണ്.

കഴിഞ്ഞ ജൂണിലാണ് താരത്തിന് പരിക്കേറ്റത്. അതിനുശേഷം മടങ്ങിവരവിനായി മികച്ച രീതിയിൽ ശ്രമിക്കുക ആയിരുന്ന താരത്തിന് വളരെ അപ്രതീക്ഷിതമായിട്ടാണ് വീണ്ടും ബുദ്ധിമുട്ടുകൾ നേരിട്ടത്. കിവീസിനെ സംബന്ധിച്ച് അവർ ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ മടങ്ങിവരവിനായി കാത്തിരുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുന്നതിൽ ടീമിനായി നിർണായക പങ്ക് വഹിച്ച ആളാണ് ജാമിസൺ.

ഐ‌പി‌എൽ മിനി ലേലത്തിൽ, ചെന്നൈ താരത്തെ ടീമിലെത്തിച്ചതാണ്. ബോളറുമാരുടെ കാര്യത്തിൽ കഴിഞ്ഞ വര്ഷം പ്രശ്നം നേരിട്ട് ചെന്നൈ അതിലൊരു മാറ്റം വരുത്താനാണ് ജാമിസനെ ടീമിൽ എടുത്തത് . പകരക്കാരനെ ചെന്നൈ ഉടൻ പ്രഖ്യാപിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ