ഇതുപോലെ ഒരു ഓപ്പണിംഗ് കൂട്ടുകെട്ട് സ്വപ്നങ്ങളിൽ മാത്രം, ഹൈദരാബാദ് ബോളർമാർക്ക് കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിച്ച് ഫാഫും കോഹ്‌ലിയും; എതിരാളികൾ പോലും കൈയടിക്കും ഈ മികവിന് മുന്നിൽ

ക്ലബ് ഫുട്‍ബോളിൽ ലോകം മുഴുവൻ ആരാധകരുള്ള ടീമുകളാണ് റയൽ മാഡ്രിഡും ബാഴ്‌സയും. ഈ ടീമുകൾ കാലാകാലങ്ങളിൽ ക്ലബ് ഫുട്‍ബോൾ ലോകം മാറി മാറി ഭരിച്ച നാളുകളിൽ അവരെ അതിന് സഹായിച്ചത് വ്യക്തിഗത മികവിനേക്കാൾ ടീം എന്ന നിലയിൽ അവർ തമ്മിലുള്ള ഒത്തൊരുമ ആയിരുന്നു. ബാഴ്‌സയ്ക്ക് അത് എം.എസ്.എൻ (മെസി, നെയ്മർ , സുവാരസ് ) സഖ്യം ആണെങ്കിൽ റയലിന് അത് ബി.ബി.സി (ബെൻസിമ, ബെയ്ൽ, റൊണാൾഡോ) സഖ്യമായിരുന്നു. ക്രിക്കറ്റിൽ ഇത്തരം കൂട്ടുകെട്ടുകൾ അന്തരാഷ്ട്ര ക്രിക്കറ്റ് തലത്തിൽ ഉണ്ടായെങ്കിലും ഇത്തരത്തിലുള്ള ലീഗുകൾ അത് ഇല്ലായിരുന്നു, അതിനൊരു മാറ്റമാണ് ബാംഗ്ലൂരിന്റെ കെ.ജി.എഫ്(കോഹ്ലി ഫാഫ് ഡ്യൂ പ്ലെസിസ്, മാക്‌സ്‌വെൽ) സഖ്യം കൊണ്ടുവന്നത് .

ഈ സീസണിൽ ആർ. സി.ബി നേടിയ വിജയങ്ങളിൽ കെ.ജി.എഫ്(കോഹ്ലി ഫാഫ് ഡ്യൂ പ്ലെസിസ്, മാക്‌സ്‌വെൽ) വഹിച്ച പങ്ക് വലുതാണ്. ഇവർ ഇല്ലെങ്കിൽ ആർ.സി.ബി ടീം തന്നെ ഇല്ലെന്ന് പറയാം. ഇവരിൽ 2 താരങ്ങൾ ഫോം ആയാൽ തന്നെ ആർ.സി.ബി രക്ഷപെട്ടു എന്ന് പറയാം. കോഹ്ലി- ഈ സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ്. ഇരുവരും ക്ലാസ് താരങ്ങൾ ആയതിനാൽ തന്നെ ആ ബാറ്റിംഗ് വിരുന്ന് ആസ്വദിക്കാൻ ആരാധകർ വരെ കാണുമെന്ന കാണുമെന്ന് ഉറപ്പാണ്.

ഇന്ന് ഹൈദരാബാദ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനായി ഇരുവരും ചേര്ന്ന് മികച്ച തുടക്കമാണ് നൽകിയത്. തുടക്കം ഫാഫ് ആക്രമിച്ചപ്പോൾ കോഹ്ലി കാഴ്ചക്കാരനായി. പിന്നെ ഗിയർ മാറ്റി കോഹ്ലി ചേർന്നതോടെ ഹൈദരാബാദ് ബോളറുമാർക്ക് കൈപ്പേറിയ അനുഭവമായി. കോഹ്ലി സീസണിലെ ഏഴാമത്തെ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഫാഫ് നേടിയത് സീസണിലെ ഒമ്പതാമത്തെ അർദ്ധ സെഞ്ചുറിയാണ് .

ജയം അത്യാവശ്യമായ മത്സരത്തിൽ ടീമിന്റെ ഏറ്റവും വിശ്വസ്തത താരങ്ങൾ അവസരത്തിനൊത്ത് ഉയർന്നതോടെ ബാംഗ്ലൂർ ആരാധകരും ഹാപ്പി.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'