ലോക കപ്പ് ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശകൊണ്ടല്ല വിരമിച്ചത്: വിശദ്ധീകരണവുമായി റായിഡു

ലോക കപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അമ്പാടി റായിഡുവിന്റെ വിരമിക്കല്‍. ലോക കപ്പ് ടീമില്‍ അവസരം ലഭിക്കാത്തതിന്റെ നീരസം ഉളളിലൊതുക്കിയായിരുന്നു റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. എന്നാല്‍ ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശയല്ല വിരമിക്കലിനു പിന്നിലെന്നാണ് റായിഡു പറയുന്നത്.

“വിരക്കാനുള്ള തീരുമാനം തീര്‍ത്തും വൈകാരികം മാത്രമായിരുന്നുവെന്ന് ഒരിക്കലും പറയാനാകില്ല. ലോകകപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ വളരെയധികം അധ്വാനിച്ചു. ഇടംകിട്ടാതെ പോയപ്പോള്‍ വിരമിക്കാനുള്ള സമയമായെന്നു തോന്നി. ടീമില്‍നിന്നും പിന്തള്ളപ്പെട്ടതിലുള്ള നിരാശയല്ല വിരമിക്കാനുള്ള കാരണം. ഒരു ലക്ഷ്യത്തിനായി അധ്വാനിക്കുകയും അതു കിട്ടാതെ വരികയും ചെയ്യുമ്പോള്‍ നിര്‍ത്താം എന്നും നമുക്ക് തോന്നും. അത്രേയുള്ളൂ” റായുഡു പറഞ്ഞു.

എത്രയും വേഗം ടി20 ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ റായിഡു ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്നും പറഞ്ഞു. “ചെന്നൈ സൂപ്പര്‍ കിംഗ്സ് തനിക്ക് എല്ലായ്പ്പോളും വലിയ പിന്തുണ നല്‍കുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മികച്ച രീതിയില്‍ താന്‍ മുന്നൊരുക്കം നടത്തു”മെന്നും റായിഡു പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍