എല്ലാ ടീമുകളും ചേർന്ന് എന്നെ ലേലത്തിൽ എടുക്കരുത് എന്ന് തീരുമാനിച്ചു, പാകിസ്ഥാൻ സൂപ്പർ ലീഗിനെതിരെ ഗുരുതര ആരോപണവുമായി സൂപ്പർ താരം; പിന്നാലെ മറ്റൊരു വാർത്തയും

ലീഗിനും ടീമുകൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പാകിസ്ഥാൻ ബാറ്റർ അഹമ്മദ് ഷഹ്സാദ് പിഎസ്എല്ലിനോട് താൻ വിടപറയുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചു. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ തന്റെ തീരുമാനം പ്രഖ്യാപിച്ച ഷഹ്‌സാദ്, തുടർച്ചയായി പി‌എസ്‌എൽ ടീമുകൾ തന്നെ അവഗണിക്കുന്നതിനെ തുടർന്നാണ് താൻ തീരുമാനം എടുത്തതെന്ന് അവകാശപ്പെട്ടു. തന്റെ വിടവാങ്ങൽ കുറിപ്പിൽ, തന്നെ കളിയിൽ നിന്ന് അകറ്റാൻ ആറ് പിഎസ്എൽ ടീമുകളും ഒത്തുകളിച്ചതായി ബാറ്റർ ആരോപിച്ചു.

ദേശീയ ടി20 കപ്പിലെ തന്റെ പ്രകടനം നല്ലതായിരുന്നു എന്നും അതിനേക്കാൾ ദയനീയമായി പ്രകടനം നടത്തിയവരെ പകരം ടീമുകൾ തിരഞ്ഞെടുത്തുവെന്നും അഹമ്മദ് അവകാശപ്പെട്ടു. എന്തിനാണ് തന്നെ ലീഗിൽ നിന്ന് പുറത്താക്കിയതെന്ന് തനിക്കറിയാമെന്നും രാജ്യവും ആരാധകരും അത് ഉടൻ അറിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) പ്ലെയേഴ്സ് ഡ്രാഫ്റ്റ് 2024 ഡിസംബർ 13 ന് ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്നു. ആറ് ഫ്രാഞ്ചൈസികളും – ലാഹോർ ക്വലാൻഡേഴ്‌സ്, മുൾട്ടാൻ സുൽത്താൻസ്, ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ്, പെഷവാർ സാൽമി, ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിംഗ്‌സ് – പിഎസ്‌എല്ലിന്റെ ഒമ്പതാം പതിപ്പിനായി 18 അംഗ ടീമിനെ പൂർത്തിയാക്കി.

PSL 2024 ഡ്രാഫ്റ്റിനായി ആകെ 485 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. കീറോൺ പൊള്ളാർഡ്, ഡേവിഡ് വില്ലി, റീസ് ടോപ്ലി തുടങ്ങിയ പ്രമുഖർ ഡ്രാഫ്റ്റിന്റെ മുൻനിര വിഭാഗത്തിൽ ലഭ്യമായിരുന്നു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്