വന്‍ വിപ്ലവം തീര്‍ക്കുന്ന തീരുമാനം; ഐ.പി.എല്‍ മത്സരങ്ങള്‍ എല്ലാം ഇനി സൗജന്യമായി കാണാം

ഇത്തവണത്തെ ഐപിഎല്ലില്‍ വന്‍ വിപ്ലവം തീര്‍ക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോ. തങ്ങളുടെ ജിയോ സിനിമ ആപ് വഴി ഐപിഎല്‍ മല്‍സരങ്ങള്‍ മുഴുവന്‍ ഫ്രീയായി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുകയാണ് ജിയോ.

കഴിഞ്ഞ വര്‍ഷം വരെ ഹോട്സ്റ്റാര്‍ ആയിരുന്നു ഐപിഎല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സംപ്രേക്ഷണം ചെയ്തിരുന്നത്. ഇത്തവണ ലേലത്തിലൂടെ ഇത് സ്പോര്‍ട്സ് 18 സ്വന്തമാക്കുകയായിരുന്നു. ഇത് മാത്രമല്ല ജിയോ വരുത്തുന്ന വിപ്ലവം.11 ഇന്ത്യന്‍ ഭാഷകളിലൂടെ കമന്ററിയും ഉണ്ടാകും.

ഇത്തവണ മലയാളം കമന്ററിയും ഐപിഎല്ലിന്റെ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ കളി കാണിക്കാന്‍ പ്രേരിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ജിയോയുടെ പ്രതീക്ഷ. 20,500 കോടി രൂപയ്ക്കാണ് 5 വര്‍ഷത്തെ ഡിജിറ്റല്‍ അവകാശം ജിയോ സ്വന്തമാക്കിയത്.

ഒരു മല്‍സരത്തിന് ഏകദേശം 50 കോടി രൂപ വരുമിത്. ഉപഭോക്താക്കളെ ഫ്രീയായി നല്‍കി ആപ്പിലേക്ക് ആകര്‍ഷിക്കുകയാണ് ജിയോയുടെ ലക്ഷ്യം. പരസ്യ വരുമാനത്തിലൂടെ ഫ്രീയായി നല്‍കുന്ന തുക സ്വന്തമാക്കാമെന്നും ജിയോ കണക്കുകൂട്ടുന്നു.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ