INDIAN CRICKET: കോഹ്‌ലി അങ്ങനെ പറഞ്ഞപ്പോള്‍ വിഷമം തോന്നി, എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നു, ഞാന്‍ അതിനെ റെസ്‌പെക്ട് ചെയ്യുന്നു, വെളിപ്പെടുത്തി അഗാര്‍ക്കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരാട് കോഹ്‌ലിയുടെ വിരമിക്കലില്‍ ഒടുവില്‍ പ്രതികരണവുമായി ഇന്ത്യയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. എപ്രില്‍ മാസം തന്നെ കാണാനായി വിരാട് എത്തിയിരുന്നുവെന്നും അന്ന് തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കാനുളള തീരുമാനം തന്നെ അറിയിച്ചുവെന്നും അഗാര്‍ക്കര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനായി വന്ന സമയത്താണ് മാധ്യമങ്ങളോട് ഇക്കാര്യം അഗാര്‍ക്കര്‍ വെളിപ്പെടുത്തിയത്.

മേയ് 12നാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് സൂപ്പര്‍താരത്തിന്റെ തീരുമാനം വന്നത്. കോഹ്‌ലിയെ പോലുളള താരങ്ങള്‍ വിരമിക്കുമ്പോള്‍ വലിയ വിടവുകളാണ് നികത്തേണ്ടി വരുന്നതെന്ന് അഗാര്‍ക്കര്‍ പറയുന്നു. കോഹ്‌ലിക്കും രോഹിതിനും പുറമെ അശ്വിനും വിരമിച്ചു. ആ മൂന്ന് പേരും അതികായന്മാരായിരുന്നു. കോഹ്‌ലിയും രോഹിതുമായി സംഭാഷണങ്ങള്‍ ഉണ്ടായിരുന്നതായി അഗാര്‍ക്കര്‍ പറഞ്ഞു.

“എപ്രില്‍ ആദ്യം തന്നെ വിരാട് എത്തിയിരുന്നു. ക്രിക്കറ്റിനായി തന്റെ 200% സമര്‍പ്പിച്ച താരമാണ് അദ്ദേഹം. തന്റെ കൈവശമുളളതെല്ലാം അദ്ദേഹം നല്‍കികഴിഞ്ഞതായി എനിക്ക് തോന്നി. അദ്ദേഹത്തിന് ഇപ്പോള്‍ നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കളി നിര്‍ത്താന്‍ സമയമായെന്ന് വേണം കരുതാന്‍. തീരുമാനം അദ്ദേഹത്തില്‍ നിന്നാണ് വന്നത്. അതിനെ ബഹുമാനിക്കണം. അവര്‍ ആ ബഹുമാനം നേടിയിട്ടുണ്ട്”, അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് വിരാട് കോഹ്‌ലി അവസാനമായി കളിച്ചത്. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 190 റണ്‍സ് മാത്രമാണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി തുടങ്ങിയെങ്കിലും പിന്നീടുളള മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുകയായിരുന്നു താരം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ