INDIAN CRICKET: എന്നെ ഇങ്ങനെ തഴയരുത്, നന്നായി കളിച്ചിട്ടും ടീമില്‍ ഇടമില്ല, ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സൂപ്പര്‍താരം

ഐപിഎല്‍ കഴിഞ്ഞ് ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരം ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തില്‍ വച്ചാണ്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക. ഐപിഎലില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്നവരില്‍ ചിലര്‍ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ ടീമില്‍ ഇല്ലാത്ത അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുളളവര്‍ക്ക് സെലക്ടര്‍മാര്‍ വീണ്ടുമൊരു അവസരം നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറെനാളുകളായി ടെസ്റ്റ് ടീമില്‍ ഇല്ലാത്ത ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടെ കളിച്ച് ഫോം വീണ്ടെടുത്തിരുന്നു.

അതേസമയം ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും തിരിച്ചെത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന്‌ പറയുകയാണ്‌ അജിന്‍ക്യ രഹാനെ. ഐപിഎലില്‍ കമന്റേറ്ററുടെ ചോദ്യത്തിനുളള മറുപടിയായാണ് രഹാനെ ഇങ്ങനെ പറഞ്ഞത്. “ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരിച്ചുവരവിനുളള ആഗ്രഹം, ആവേശം, തീ ഇപ്പോഴും എന്നിലുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഞാന്‍ സെറ്റാണ്. ഒരു സമയം ഒരു മത്സരം മാത്രം കളിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഐപിഎല്ലിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പിന്നെ നോക്കാം, രഹാനെ പറഞ്ഞു.

ഒരിക്കലും തളരാത്ത ആളാണ് ഞാന്‍. എപ്പോഴും കളിക്കളത്തില്‍ എന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നു. 100 ശതമാനത്തിലധികം നല്‍കുന്നു. എപ്പോഴും അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്‌, നിയന്ത്രിക്കാവുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞാന്‍ ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നു ഇപ്പോള്‍ ഞാന്‍ എന്റെ ക്രിക്കറ്റ് ശരിക്കും ആസ്വദിക്കുന്നു, രഹാനെ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ