KKR VS DC: കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തിരിച്ചടി, അവരുടെ സൂപ്പര്‍ താരം ഇനി കളിക്കില്ല, പരിക്കേറ്റ ശേഷം പറഞ്ഞത്‌, അവനില്ലെങ്കില്‍ മുന്നോട്ടുപോക്ക് പ്രയാസമാവും

ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 190 റണ്‍സ് എടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുളളൂ. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നായകന്‍ അജിന്‍ക്യ രഹാനെ 26 റണ്‍സെടുത്ത് ഇന്നലെയും ടീമിനായി കാര്യമായ സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങിനിടെ അദ്ദേഹത്തിന് പരിക്കേറ്റത് കൊല്‍ക്കത്ത ക്യാമ്പില്‍ അല്‍പം ആശങ്കയുണ്ടാക്കി.

പരിക്ക് മൂലം രഹാനെ അടുത്ത മത്സരത്തിനുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. കാരണം ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കളിച്ചിട്ടുളള താരമാണ് രഹാനെ. കൂടാതെ ക്യാപ്റ്റനായും മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.പരിക്കേറ്റ് രഹാനെ പിന്മാറുകയാണെങ്കില്‍ കൊല്‍ക്കത്തയ്ക്ക് അത് വലിയ തിരിച്ചടിയായി മാറും. എന്നാല്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ പരിക്കിനെ കുറിച്ച് രഹാനെ തന്നെ മറുപടി നല്‍കിയിരുന്നു.

കൈവിരലിനേറ്റ പരിക്കില്‍ താന്‍ ഇപ്പോള്‍ ഒകെയാണെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. “എനിക്കിപ്പോള്‍ കുഴപ്പമില്ല. 13 ഓവറുകള്‍ക്ക് ശേഷം സുനില്‍ നരെയ്‌ന്റെ ആ രണ്ട് ഓവറുകള്‍, അവന്‍ എടുത്ത വിക്കറ്റുകള്‍. അതായിരുന്നു ശരിക്കും ഞങ്ങള്‍ക്ക് വേണ്ടിയുളള കളി. ആ വിക്കറ്റില്‍ 204 റണ്‍സ് മികച്ച ടോട്ടലായിരുന്നു. പക്ഷേ സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് 15 റണ്‍സ് കുറവാണെന്ന് തോന്നി. ഇടയ്ക്ക് റസലിന് ഒരു ഓവര്‍ നല്‍കി. വരുണും അനുകുലം മികച്ച പിന്തുണ നല്‍കി, രഹാനെ പറഞ്ഞു.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്