ഇന്ത്യന്‍ പരമ്പരയ്ക്ക് മുന്നോടിയായി ശ്രീലങ്കയ്ക്ക് വന്‍ തിരിച്ചടി, 'പരിക്കന്‍' ബോളര്‍ പുറത്ത്

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടി. സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീര പരമ്പരയില്‍നിന്നും പുറത്തായി. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന പകുതിയില്‍ പ്ിടിപെട്ട ശ്വാസകോശ സംബന്ധമായ അണുബാധയില്‍നിന്ന് ചമീര ഇപ്പോഴും സുഖം പ്രാപിച്ചുവരികയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിച്ചു.

ഇന്ത്യയ്‌ക്കെതിരായി വരാനിരിക്കുന്ന ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ചമീര ഉണ്ടാകില്ലെന്ന് ശ്രീലങ്കയുടെ ചീഫ് സെലക്ടര്‍ ഉപുല്‍ തരംഗ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചമീരയുടെ പകരക്കാരനായി അസിത ഫെര്‍ണാണ്ടോയെ പ്രഖ്യാപിച്ചു.

12 ടെസ്റ്റുകളും 52 ഏകദിനങ്ങളും 55 ടി20 മത്സരങ്ങളും കളിച്ച ചമീര യഥാക്രമം 32, 56, 55 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എന്നിരുന്നാലും, പരിക്കുകള്‍ കാരണം അദ്ദേഹത്തിന് നിരവധി പ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടമായി. 2022ലെ ഏഷ്യാ കപ്പും ആ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പും കാലിനേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് നഷ്ടമായി.

2023ല്‍ തോളിനേറ്റ പരുക്ക് അദ്ദേഹത്തെ ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ടീമിലേക്ക് ചമീരയെ ആദ്യം തിരഞ്ഞെടുത്തിരുന്നില്ല, എന്നാല്‍ സഹ പേസര്‍ മതീഷ പതിരണയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്