'വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്ന വിട്ടു പോകലെ'; ഐപിഎലിൽ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി വിരാട് കോഹ്ലിയും ഭുവനേശ്വർ കുമാറും

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു. ഡൽഹിയെ 9 വിക്കറ്റുകൾക്കാണ് ആർസിബി പരാജയപ്പെടുത്തിയത്. ഭുവനേശ്വർ ഹേസൽവുഡ് എന്നി താരങ്ങളുടെ മികച്ച ബോളിങ് പ്രകടനമാണ് ഡൽഹിയെ തകർക്കാൻ നിർണായക പങ്ക് വഹിച്ചത്.

7 റൺസ് നേടുന്നതിന് മുൻപ് തന്നെ ഡൽഹിയുടെ 6 വിക്കറ്റുകളും ആർസിബി എറിഞ്ഞിട്ടു. ഡൽഹി താരങ്ങളായ സഹീൽ പരേഖ്, അക്‌സർ പട്ടേൽ, സമീർ റിസ്‌വി എന്നിവർ ഗോൾഡൻ ഡക്കായും, നിതീഷ് റാണ, കെ എൽ രാഹുൽ എന്നിവർ ഓരോ റൺസുമായും, ട്രിസ്റ്റിൻ സ്റ്റബ്ബ്സ് 5 റൺസും നേടി. നിലവിൽ രണ്ടക്കം കടന്നത് ഡേവിഡ് മില്ലർ (19) അഭിഷേക് പോറൽ 30 കെയിൽ ജെയ്‌മിസൺ 12 എന്നിവർ മാത്രമാണ്.

ആർസിബിക്കായി ദേവദത്ത് പടിക്കൽ 34* റൺസും, വിരാട് കോഹ്ലി 23* റൺസും ജേക്കബ് ബദൽ 20 റൺസും നേടി മത്സരം വിജയിപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിലൂടെ ഐപിഎൽ പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ. 8 മത്സരങ്ങളിൽ നിന്നുമായി 14 വിക്കറ്റുകളാണ്‌ താരം നേടിയത്.

മൂന്നു വിക്കറ്റുകളാണ്‌ താരം നേടിയത്. കൂടാതെ 8 മത്സരങ്ങളിൽ നിന്നുമായി 351 റൺസ് നേടി ഓറഞ്ച് ക്യാപ്പ് പട്ടികയിൽ നാലാം സ്ഥാനത്താണ് വിരാട് കോഹ്ലിയുള്ളത്. പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തുന്ന കോഹ്ലി ഭുവനേശ്വർ കൂട്ടുകെട്ട് വരും തലമുറയ്ക്ക് പ്രചോദനമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ