Ipl

ഗോള്‍ഡന്‍ ഡക്കിന് പിന്നാലെയുള്ള പുഞ്ചിരി; കാരണം വെളിപ്പെടുത്തി കോഹ്‌ലി

ഐപിഎല്‍ 15ാം സീസണില്‍ മൂന്ന് തവണയാണ് വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായത്. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ വേദനപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. വിക്കറ്റ് പോയതിനു പിന്നാലെയുള്ള കോഹ്‌ലിയുടെ ചിരിയും ആരാധകരെ കുത്തിനോവിച്ചു. ഇപ്പോഴിതാ നിലവിലെ തന്റെ മാനസികാവസ്ഥയും ചിരിക്ക് പിന്നിലെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലി.

‘രണ്ടാമത്തെ ഡക്കിന് ശേഷം നിസഹായവസ്ഥ എന്നാല്‍ എന്താണെന്ന് എനിക്ക് മനസിലായി. കരിയറില്‍ ഇതിന് മുന്‍പ് എനിക്കങ്ങനെ നേരിട്ടിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്. ഈ കളിക്ക് എന്തെല്ലാം കാണിച്ച് തരാന്‍ കഴിയുമോ അതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്.’

‘എന്റെ പ്രകടനത്തെ ചോദ്യം ചെയ്യുന്ന കമന്റേറ്റേഴ്സിനും ആളുകള്‍ക്കും എന്നെ മനസിലാക്കാന്‍ കഴിയില്ല. എനിക്കെന്താണോ അനുഭവപ്പെടുന്നത് അത് അവര്‍ക്ക് മനസിലാക്കാനാവില്ല.’

‘എന്റെ ജീവിതം അവര്‍ക്ക് ജീവിക്കാനാവില്ല. ആ നിമിഷങ്ങള്‍ അനുഭവിക്കാന്‍ അവര്‍ക്ക് കഴിയില്ല. ഒന്നുകില്‍ ടിവിയുടെ ശബ്ദം കുറയ്ക്കുക. അല്ലെങ്കില്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കുക. ഞാന്‍ ഇത് രണ്ടും ചെയ്യാറുണ്ട്’ കോഹ്‌ലി പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍