അച്ഛന് പിന്നാലെ മകനും, കുടുംബം അടക്കം ഇവർക്ക് വിമർശനമാണോ പണി

തുടർച്ചയായ 13 ജയിച്ച് റെക്കോർഡ് ഇടാനുള്ള ഇന്ത്യൻ മോഹങ്ങൾക്ക് ആഫ്രിക്ക തിരിച്ചടി നൽകിയിരുന്നു. കൂറ്റൻ സ്കോർ പിറന്ന മത്സരത്തിൽ ഇന്ത്യൻ ബൗളറുമാർ കളി മറന്നപ്പോൾ ആവേശ ജയം സ്വന്തമാക്കി ആഫ്രിക്ക പരമ്പരയിൽ മുന്നിലെത്തി. ഐ.പി.എലിൽ അവസാനിപ്പിച്ചത് എവിടെയോ അവിടെ നിന്നും തുടങ്ങിയ ഡേവിഡ് മില്ലറിന്റെ മികവിലാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് 212 റണ്‍സിന്റെ വിജയലക്ഷ്യം മുനോട്ടുവെച്ചപ്പോൾ അതെ നാണയത്തിൽ തിരിച്ചടിച്ച ആഫ്രിക്ക 7 വിക്കറ്റിന്റെ ജയം സ്വന്തം ആക്കുക ആയിരുന്നു . നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 211 റണ്‍സ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യയുടെ ബാറ്റിങ് നിര അത്രയും മികച്ച രീതിയിലാണ് കഴിഞ്ഞ മത്സരത്തിൽ കളിച്ചത്. ഇത് ഇപ്പോൾ പാര ആയിരിക്കുന്നതോ ഇന്ത്യയുടെ മുൻ നിര താരങ്ങളാടിയ കോഹ്ലി, രോഹിത്, രാഹുൽ തുടങ്ങിയവർക്കാണ് . യുവതാരങ്ങൾ വളരെ വേഗം സ്കോർ ചെയ്യുന്നത് മൂന്നുപേരുടെയും സ്ഥാനത്തിന് ഭീക്ഷണിയാണ്.

ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് ഇപ്പോൾ രോഹൻ ഗവാസ്‌ക്കർ- ഇന്ത്യയുടെ യുവതാരങ്ങൾ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ളവരാണവര്‍. വിരാട്, രോഹിത് എന്നിവരെല്ലാം ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്. നിറയെ പ്രതിഭയുള്ളവരാണ് ഇവര്‍. എന്നാല്‍ ചിന്താഗതിയിലാണ് പ്രശ്‌നം. അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണ്. ക്രിക്കറ്റിലുടെനീളം ഇത് സംഭവിച്ചിട്ടുണ്ട്. 80കളില്‍ ഏകദിനത്തില്‍ 220 റണ്‍സ് വിജയിക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ ഇന്ന് 200 പ്ലസ് ടി20യില്‍ മറികടക്കുന്നു. അവസാന അഞ്ച് ആറ് വര്‍ഷത്തിലേക്ക് നോക്കിയാല്‍ ഒട്ടുമിക്ക താരങ്ങളും ടി20 കളിച്ച് വന്നവരാണെന്ന് വ്യക്തമാവും.”

യുവതാരങ്ങളുടെ പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ – ‘തീര്‍ച്ചയായും ഇഷ്ടം തോന്നുന്ന പ്രകടനമായിരുന്നു. ഇപ്പോഴത്തെ ടി20 ഫോര്‍മാറ്റില്‍ എങ്ങനെ കളിക്കണമെന്നാണ് അത് കാട്ടിത്തന്നത്. ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിലും ഇന്ത്യയുടെ ഇന്നിങ്‌സ് വളരെ മനോഹരമായിരുന്നു. എങ്ങനെയാണ് ടി20യില്‍ ബാറ്റ് ചെയ്യേണ്ടതെന്ന് അവര്‍ കാട്ടിത്തന്നു. ഡേവിഡ് മില്ലറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിച്ചത്.”

എന്തായാലും 2007 ലോകകപ്പിൽ അന്നത്തെ സീനിയർ താരങ്ങൾ മാറി നിന്നപോലെ ഇപ്പോൾ ഉള്ള സീനിയർ താരങ്ങളും മാറി നിൽക്കണമെന്ന് എന്ന് പറയുന്നവർ ഉണ്ട്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ