നിനക്ക് ഒരു ആവശ്യം വരുമ്പോൾ ചോദിക്കാൻ ഞാൻ ഉണ്ടെന്ന സ്റ്റൈലിൽ ആയിരുന്നു അഫ്രീദി, ഒരു നിമിഷം ഗംഭീറിനും അത് ഞെട്ടൽ ആയിരുന്നു; ലെജന്‍ഡ്സ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ ഹൃദയം കവർന്ന അഫ്രീദി; സംഭവം ഇങ്ങനെ

ഇന്നലെ നടന്ന ഏഷ്യ ലയൺസ്- ഇന്ത്യ മഹാരാജാസ് പോരാട്ടത്തിൽ ആരാധകർ ഏറ്റെടുത്ത ഒരു നിമിഷം പിറന്നു. അബ്ദുൾ റസാഖിന്റെ ഒരു പന്ത് ഗൗതം ഗംഭീറിന്റെ തലയിൽ ഇടിച്ച സമയത്ത് അത് അന്വേഷിക്കാൻ എത്തിയത് അദ്ദേഹത്തിന്റെ മുഖ്യ ശത്രുക്കളിൽ ഒരാളായ ഷാഹിദ് അഫ്രീദി ആയിരുന്നു. അടുത്ത പന്തിൽ പെട്ടെന്നുള്ള സിംഗിളിനായി ഇന്ത്യൻ താരം ഓടിയ ഗംഭീറിന്റെ അടുത്തെത്തിയ അഫ്രീദി എന്തെങ്കിലും പറ്റിയോ, നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. തനിക്ക് കുഴപ്പമില്ല എന്നതായിരുന്നു ഗംഭീറിന്റെ മറുപടി. ഇരുതാരങ്ങളും കളിക്കളത്തിൽ സജീവമായിരുന്ന കാലത്ത് പല തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ ആ ശത്രുതയൊക്കെ മറന്നാണ് അഫ്രീദി എത്തിയത്.

മത്സരത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഇന്ത്യൻ മഹാരാജാസിനെ 9 റൺസിന് തോൽപ്പിച്ച് ഏഷ്യ ലയൺസ് ലെജൻഡ്‌സ് ലീഗ് മാസ്റ്റേഴ്‌സിന് തുടക്കമിട്ടു. ആദ്യം ബാറ്റ് ചെയ്ത മിസ്ബാ ഉൾ ഹഖിന്റെ 73 റൺസിന്റെ മികവിൽ ടീം 165 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഹാരാജാസിനായി ഗൗതം ഗംഭീർ അർധസെഞ്ച്വറി നേടിയെങ്കിലും സൊഹൈൽ തൻവീർ മൂന്ന് വിക്കറ്റ് വീഴ്ത്തി ബാറ്റിംഗ് നിരയെ വിറപ്പിച്ചതോടെ ഇന്ത്യൻ നിര വീണു.

വേള്‍ഡ് ജയന്റ്സ്, ഏഷ്യ ലയണ്‍സ്, ഇന്ത്യ മഹാരാജാസ് എന്നീ മൂന്ന് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. മത്സരത്തില്‍ ആകെ എട്ട് ഗെയിമുകള്‍ കളിക്കും – ആറ് ലീഗ് ഘട്ട ഗെയിമുകള്‍, തുടര്‍ന്ന് ഒരു എലിമിനേറ്ററും ഫൈനലും. മത്സരം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയും ഫാന്‍കോഡ് ആപ്പു വഴിയും തത്സമയം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും തത്സമയ സംപ്രേക്ഷണമുണ്ട്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ