ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍; കോഹ്‌ലിയും ആരാധകരും ഡബിള്‍ ഹാപ്പി

ഐസിസി ഏകദിന ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹഷ്മത്തുള്ള ഷാഹിദിയെ നായകനാക്കി 15 അംഗ സ്‌ക്വാഡിനെയാണ് അഫ്ഗാന്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഒരു താരത്തിന്റെ സാമിപ്യം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെയും ആരാധകരെയും ഏറെ സന്തോഷത്തിലാക്കിയിട്ടുണ്ട്.

ടീമില്‍ ഫാസ്റ്റ് ബൗളര്‍ നവീന്‍ ഉള്‍ ഹഖ് ഇടംപിടിച്ചിട്ടുണ്ട്. ഏഷ്യ കപ്പിനുള്ള ടീമില്‍ താരം ഇടം പിടിച്ചിരുന്നില്ല. എന്നാല്‍ ഐസിസി ഏകദിന ലോകകപ്പില്‍ ഇരുവരും തമ്മിലുളള പോരാട്ടം കാണുവാന്‍ ആരാധകര്‍ക്ക് സാധിക്കും.

ഐപിഎല്‍ 2023-ല്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരുന്നു. ഇതിന്റെ കണക്ക് ഏഷ്യാ കപ്പില്‍ തീര്‍ക്കാമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും താരം ടൂര്‍ണമെന്റിന് തിരഞ്ഞെടുക്കപ്പെട്ടതുമില്ല, അഫ്ഗാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നതുമില്ല. അതിനാല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിരാട് കോഹ്ലി vs നവീന്‍ ഉള്‍ ഹഖ് 2.0 ഏറ്റുമുട്ടലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഐസിസി ഏകദിന ലോകകപ്പിനുള്ള അഫ്ഗാന്‍ ടീം:

ഹഷ്മത്തുള്ള ഷാഹിദി (C), റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റിയാസ് ഹസ്സന്‍, റഹ്‌മത്ത് ഷാ, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, ഇക്രം അലിഖില്‍, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ റഹ്‌മാന്‍, ഫസല്‍ഹഖ്വീന്‍.

Latest Stories

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍