ഏകദിന ലോകകപ്പ്; പാകിസ്ഥാനെതിരെ അട്ടിമറി വിജയം നേടി അഫ്ഗാനിസ്ഥാൻ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തിൽ പാകിസ്ഥാനെതിരെ അട്ടിമറി വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാൻ. ഏഴ് പന്തുകൾ ശേഷിക്കെ അവസാന പന്തിൽ ഫോറടിച്ചാണ് അഫ്ഗാൻ വിജയം ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ നേടിയെടുത്തത്. റഹ്മാനുള്ള ഗുർഭാസിന്റെയും (65) ഇബ്രാഹിം സർദാന്റെയും (87) ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന് വിജയം അനായാസമാക്കി കൊടുത്തത്.

പിന്നീട് വന്ന റഹ്മത്ത് ഷായും(77*) ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഷിദിയും(48*) കൃത്യമായ ലക്ഷ്യബോധത്തോടെ ക്രീസിൽ നിലയുറപ്പിച്ചപ്പോൾ
രണ്ടാമതും ലോകകപ്പിലെ അട്ടിമറി പോരാട്ടം തുടർക്കഥയാക്കുകയാണ് അഫ്ഗാൻ ചെയ്തത്.

ക്യാപ്റ്റൻ ബാബർ അസമിന്റെ അർദ്ധസെഞ്ച്വറിയാണ് പാകിസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്. ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്‌സിനും ശ്രീലങ്കയ്ക്കുമെതിരായ വിജയങ്ങളോടെയാണ് പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാൽ ഇന്നത്തെ തോൽവിയോട് കൂടി പോയന്റ് പട്ടികയിൽ താഴേയ്ക്കിറങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്