ഇഷ്ടപ്പെട്ടവരെ ടീമില്‍ കയറ്റാനോ? ചട്ടം ലംഘിച്ചു സെലക്ഷന്‍ കമ്മറ്റിയില്‍ ഗാംഗുലി പങ്കെടുക്കുന്നു ?

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ നടപടികളില്‍ കൈകടത്തുന്നതായി മുന്‍ ക്യാപ്റ്റനും ബിസിസിഐ തലവനുമായ സൗരവ് ഗാംഗുലിയ്ക്ക് എതിരേ ആരോപണം. വിരാട് കോഹ്ലിയുടെ നായകസ്ഥാനവുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് വീണ്ടും സൗരവ് ഗാംഗുലിയുടെ പേര് വീണ്ടും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നത്.

ഗാംഗുലി ചട്ടങ്ങള്‍ ലംഘിക്കുന്നതായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റാണ് വെളിയില്‍ വന്നിരിക്കുന്നത്. സെലക്ഷന്‍ കമ്മറ്റി യോഗങ്ങളില്‍ പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി നിര്‍ബ്ബന്ധപൂര്‍വ്വം പങ്കെടുക്കുന്നു എന്നാണ് ആരോപണം. സെലക്ടര്‍മാരും ബിസിസിഐ സെക്രട്ടറിയും പങ്കെടുക്കേണ്ട യോഗത്തിലാണ് പതിവ് തെറ്റിച്ച് ബിസിസിഐ അദ്ധ്യക്ഷനും പങ്കെടുക്കുന്നത്്. ഇത് ചട്ടവിരുദ്ധമായിട്ടാണ് കണക്കാക്കുന്നത്.

സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ റോളില്ലാത്ത പ്രസിഡന്റ് ബിസിസഐയുടെ ഉന്നതരുടെ അറിവോടെ യോഗത്തില്‍ പങ്കെടുക്കുകയും ടീം തെരഞ്ഞെടുപ്പില്‍ കൈ കടത്തുന്നതുമായാണ് വിവരം. ട്വീറ്റിന് പിന്നാശല ചില മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ടീം സെലക്ഷന്‍ നടത്താനുള്ള ചുമതല സെലക്ടര്‍മാര്‍ക്കാണ് എന്നിരിക്കെയാണ് ഗാംഗുലിയുടെ കൈകടത്തല്‍.

ചില താരങ്ങളെ മനഃപൂർവം ഒഴിവാക്കുകയും ചിലരെ വിശ്രമം എന്ന പേരിൽ തഴയുകയും ചെയ്യുന്നു എന്നതൊക്കെയാണ് ഉയർന്നുവരുന്ന ആരോപണങ്ങളിൽ ചിലത്.

കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കെട്ടടങ്ങുമ്പോഴാണ് ഗാംഗുലിയെ പ്രതിക്കൂട്ടിലാക്കി പുതിയ ആരോപണം ഉയരുന്നത്.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും