ആ ക്രിക്കറ്റ് താരം ആക്റ്റിംഗിൽ പലർക്കും മുകളിൽ, അവന്റെ അഭിനയം ഞാൻ ആസ്വദിക്കുന്നു; സൂപ്പർ താരത്തെ പരിഹസിച്ച് രവിചന്ദ്രൻ അശ്വിൻ

ഐസിസി ടി20 ലോകകപ്പ് 2024ൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തിൽ പാകിസ്ഥാനെ ആറ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ആവേശ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ അമേരിക്കയോട് തോറ്റ പാകിസ്ഥാന് മുന്നോട്ടുള്ള കുതിപ്പിൽ ഇന്ത്യയ്‌ക്കെതിരെ വിജയിക്കേണ്ടത് നിർണായകമായിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 120 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുക്കാനെ ആയുള്ളു.

44 ബോളിൽ 31 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ബാബർ അസം 13, ഉസ്മാൻ ഖാൻ 13, ഫഖർ സമാൻ 13, ഇമാസ് വാസിം 15 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ബോളർമാർ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദ്ദിക് രണ്ടും അർഷ്ദീപ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

31 റൺ നേടി എങ്കിലും വലിയ രീതിയിൽ ഉള്ള വിമർശനമാണ് ഇപ്പോൾ റിസ്വാൻ കേൾക്കുന്നത്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം അല്ലെങ്കിൽ ഒരു ഏകദിന മത്സരം കളിക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത്ര വർഷമായി ക്രിക്കറ്റ് കളിക്കുന്ന ഒരു താരത്തിന് സാഹചര്യം അനുസരിച്ച് കളിക്കാൻ അറിയില്ല എന്നത് ആയിരുന്നു താരത്തെക്കുറിച്ച് വസിം അക്രം പറഞ്ഞ അഭിപ്രായം.

അതിനിടയിൽ പാക്കിസ്ഥാൻ്റെ റൺ വേട്ടയുടെ രണ്ടാം ഓവറിൽ ഒരു സംഭവം നടന്നു. സിറാജ് എറിഞ്ഞ ഒരു ഫുൾ ലെങ്ത് പന്ത് റിസ്വാൻ ബോളർക്ക് നേരെ തിരിച്ചുവിട്ടു. റിസ്വാൻ ക്രീസിന് പുറത്ത് എത്തിയത് കണ്ട ആക്രമണോത്സുകനായ സിറാജ് സ്റ്റമ്പിലേക്ക് പന്ത് വലിച്ചെറിയുക ആയിരുന്നു. മൂർച്ചയുള്ള ത്രോ ഫൈൻ ലെഗിലേക്ക് കടക്കുന്നതിന് മുമ്പ് റിസ്വാൻ്റെ വലതു കൈയിൽ തട്ടി. വിക്കറ്റ് കീപ്പർ-ബാറ്റർ വേദനയോടെ നിന്ന് പുളയുക ആയിരുന്നു. പക്ഷേ എഴുന്നേറ്റു വേഗം സിംഗിൾ പൂർത്തിയാക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ സിറാജ് ബാറ്ററോട് ക്ഷമാപണം നടത്തുക ആയിരുന്നു. അറിയാതെ ആണെങ്കിലും പറ്റിയ തെറ്റിന് മാപ്പുപറഞ്ഞ താരത്തിന്റെ പ്രവർത്തിക്കു വലിയ കൈയടികളാണ് കിട്ടിയത്.

എന്നാൽ ആ ത്രോ തന്റെ കൈയിൽ ഇടിച്ചതിന് അനാവശ്യമായി ആക്റ്റ് ചെയ്ത റിസ്വാനെ പലരും കളിയാക്കി. രവിചന്ദ്രൻ അശ്വിൻ താരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു- റിസ്വാനോട് പോരാടുന്ന ഈ വേദന എനിക്കിഷ്ടമാണ്. ബാറ്റ് ചെയ്യുമ്പോൾ അവൻ മിക്കവാറും എപ്പോഴും വേദനയുമായി പോരാടുന്നു.”

ഇത്തരം സന്ദർഭങ്ങൾ വരുമ്പോൾ അനാവശ്യമായി അഭിനയിക്കുന്ന റിസ്വാന്റെ രീതികളെയാണ് അശ്വിൻ ട്രോളിയത്.

Latest Stories

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ