അതുവരെ തളർന്നിരുന്ന കാവ്യ മാരനെ നിമിഷ നേരം കൊണ്ട് സന്തോഷിപ്പിക്കാൻ ആ വിക്കറ്റിന് പറ്റി, യോദ്ധ സിനിമയിലെ അപ്പുക്കുട്ടനെ പോലെ തോറ്റാലും കുറവില്ലാത്ത ആത്മവിശ്വാസം; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഏതൊരു കായിക ഇനത്തിലും നേരത്തെയുള്ള(ജയം ഉറപ്പിക്കുന്നതിന് മുന്നേയുള്ള)  ആഘോഷങ്ങൾ പുതുമയുള്ള കാര്യമല്ല, മാത്രമല്ല അവ പലപ്പോഴും ലോകമെമ്പാടുമുള്ള ആരാധകർക്കിടയിൽ ചിരി പടർത്തുന്നു.  അതെപ്പോലെ ഇപ്പോൾ നടന്ന ഹൈദ്രബാദ്- ലക്നൗ മത്സരത്തിൽ , ഹൈദരാബാദ് ഉടമ കാവ്യ മാരൻ ലക്‌നൗ താരം കെയ്ൽ മേയേഴ്‌സിന്റെ വിക്കറ്റ് ആഘോഷിച്ച രീതി ആരാധകരിൽ ചിരിപടർത്തി. ആദ്യം ബാറ്റ് ചെയ്ത സ്വന്തം ടീം 121 എന്ന താരതമ്യേന ചെറിയ സ്കോർ ഉയർത്തിയപ്പോൾ അത് ലക്നൗ മറികടക്കുമെന്ന് ഉറപ്പായിരുന്നു. എന്നിട്ടും അവർ ആ വിക്കറ്റ് ആഘോഷിച്ച രീതി ആയിരുന്നു കമെന്റുകൾ വരൻ കാര്യം.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തന്റെ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്ന ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കാവ്യ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേലം നടക്കുന്ന സമയത്തും മത്സരങ്ങൾ നടക്കുമ്പോഴുമൊക്കെ കാവ്യയുടെ റിയാക്ഷന് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട് . അത്ര ചെറിയ സ്കോർ ടീം പടുത്തുയർത്തിയപ്പോൾ തന്നെ തോൽവി ഉറപ്പായിരുന്നു. എന്നിരുന്നാലും, ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിൽ അപകടകാരിയായ കെയ്‌ൽ മേയേഴ്‌സിനെ അവരുടെ ഇംപാക്റ്റ് പ്ലെയറായ ഫസൽഹഖ് ഫാറൂഖി പുറത്താക്കിയപ്പോൾ കാവ്യക്ക് സന്തോഷം അടക്കാനായില്ല.

ട്വിറ്റർ പ്രേമികൾ സംഭവം ശ്രദ്ധിക്കുകയും സോഷ്യൽ മീഡിയയിൽ വന്ന ഈ ദൃശ്യങ്ങളുടെ പേരിൽ അഭിപ്രായങ്ങൾ പങ്കിടുകയും ചെയ്തു. ഇത് ഒരു വിഡ്ഢിത്തമായ ആഘോഷമാണെന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ, ചിലർ മത്സര സാഹചര്യം പരിഗണിക്കാതെ ഗെയിമിനോടുള്ള അവളുടെ അഭിനിവേശത്തെ പ്രശംസിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ