IPL 2025: രാജസ്ഥാന്‍ കാണിച്ചത് മണ്ടത്തരം, ആ മരവാഴകള്‍ക്ക്‌ അത്രയും കോടി കൊടുക്കേണ്ട കാര്യമില്ല, പകരം ചെയ്യേണ്ടിയിരുന്നത്..., തുറന്നുപറഞ്ഞ് മുന്‍താരം

മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിക്ക് പിന്നാലെ ഐപിഎല്‍ 2025ല്‍ നിന്നും പുറത്തായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ നേരത്തെയുളള പുറത്താവലിലും ലേലത്തില്‍ നടപ്പിലാക്കിയ തീരുമാനങ്ങളെയും വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. ബാറ്റര്‍മാര്‍ക്കായി കഴിഞ്ഞ ലേലത്തില്‍ വലിയ തുകയാണ് രാജസ്ഥാന്‍ റോയല്‍സ് ചെലവിട്ടത്. 14കാരനായ വൈഭവ് സൂര്യവന്‍ഷിയെ പോലും 1കോടിയിലധികം രൂപ മുടക്കിയാണ് ടീമിലെടുത്തത്.

ബോളിങ് കോമ്പിനേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാഞ്ഞതുകൊണ്ടാണ് ഈ സീസണില്‍ രാജസ്ഥാന് തിരിച്ചടിയുണ്ടായതെന്ന് അഭിനവ് മുകുന്ദ് പറഞ്ഞു. രാജസ്ഥാന്‍ കൂടുതല്‍ തുക മുടക്കിയെടുത്ത നല്ല ബോളര്‍ ആര്‍ച്ചറാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ ടീമിലെടുത്ത ഇന്ത്യന്‍ ബോളര്‍മാര്‍ കാര്യമായി തിളങ്ങിയില്ല. കൂടുതല്‍ മത്സരങ്ങളിലും ബെഞ്ചിലായിരുന്ന തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് മുടക്കിയത് 6.75 കോടി രൂപയാണ്. പിന്നെ കൂടുതല്‍ തുക മുടക്കിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിതീഷ് റാണയും വൈഭവ് സൂര്യവന്‍ഷിയുമാണ്.

എത്ര ചിന്തിച്ചാലും, വൈഭവ് സൂര്യവന്‍ഷിയെ 1.1 കോടി രൂപയ്ക്കും നിതീഷ് റാണയെ 4.2 കോടി രൂപയ്ക്കും ഞാന്‍ വാങ്ങില്ലായിരുന്നു. ആ പണം ഞാന്‍ കുറച്ച് നല്ല ബൗളര്‍മാര്‍ക്കായി ചെലവഴിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവരുടെ ബൗളിംഗ് നോക്കൂ, വലിയ പേരുകള്‍ മറക്കൂ, നിങ്ങള്‍ക്ക് ആവേശ് ഖാന്‍, ചഹല്‍, അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ എന്നിവരെ ലഭിച്ചു, ഇവരായിരുന്നു മുടക്കിയ തുകയ്ക്ക് അനുസരിച്ചുളള അഞ്ച് മികച്ച ബൗളര്‍മാര്‍, അഭിനവ് മുകുന്ദ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്