IPL 2025: പരിക്ക് മാറിയിട്ടും ചെന്നൈ അവനെ കളിപ്പിക്കാത്തത് എന്താണ്, ഇങ്ങനെ മാറ്റിനിര്‍ത്തിയാല്‍ ആ താരത്തിന്റെ കരിയര്‍ നശിക്കും, ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം

റിതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ പരിക്കേറ്റ് പുറത്തായ റിതുരാജിന് പകരം എംഎസ് ധോണിയാണ് ചെന്നൈയെ പിന്നീടുളള മത്സരങ്ങളില്‍ നയിച്ചത്. ചെന്നൈക്ക് വേണ്ടി നിരവധി മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയിട്ടുളള താരമാണ് റിതുരാജ്. അടുത്തിടെയാണ് ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യയുടെ എ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ഈ ടീമില്‍ റിതുരാജ് ഗെയ്ക്‌വാദും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും ഫിറ്റായ റിതുരാജിനെ ചെന്നൈ എന്തുകൊണ്ടാണ് വീണ്ടും ഉള്‍പ്പെടുത്താത്തതെന്ന് ചോദ്യം ചെയ്ത് ആകാശ് ചോപ്ര രംഗത്തെത്തിയത്.

റിതുരാജ് ഗെയ്ക്വാദിന്റെ പരിക്കിനെക്കുറിച്ചുള്ള സത്യം എന്താണ് എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. പരിക്കേറ്റ സമയത്ത് അദ്ദേഹം ഐപിഎല്‍ ഈ സീസണില്‍ നിന്നും പുറത്തായി എന്നാണ് പറഞ്ഞിരുന്നത്. എന്നിരുന്നാലും, അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകുകയാണ്. ഇന്ത്യ എയുടെ ആദ്യ മത്സരത്തില്‍ റിതുരാജ് ലഭ്യമാണ്. ഇത്ര പെട്ടെന്ന് കളിക്കാന്‍ സജ്ജനായെങ്കില്‍, എപ്പോഴാണ് അദ്ദേഹം ഫിറ്റ്‌നസ് നേടിയത്. ആകാശ് ചോപ്ര സംശയമുന്നയിച്ചു.

റിതുരാജ് ഇപ്പോഴും ഫിറ്റ്‌നസ് ഇല്ലാത്ത ആളാണെങ്കില്‍, എങ്ങനെയാണ് അദ്ദേഹം ലഭ്യമാകുന്നത്? ഫിറ്റ്‌നസ് ഉള്ള ആളാണെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ കളിക്കാത്തത്? എനിക്കറിയില്ല. വ്യക്തത വന്നിട്ടില്ലാത്ത ഒരു നിഗൂഢതയാണിത്. അവിടെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ