ചാമ്പ്യന്‍സ് ട്രോഫി 2025: സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി ടീം പ്രവചനം!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കൈവിട്ട ഇന്ത്യ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുകയാണ്. റെഡ് ബോളിലെ പരുക്കന്‍ ഔട്ടിംഗിന് ശേഷം ചില മുതിര്‍ന്ന താരങ്ങളെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങളുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങള്‍ ഓസ്ട്രേലിയയില്‍ മറക്കാനാകാത്ത ഔട്ടിംഗിന് ശേഷം സ്‌കാനിംഗിലാണ്.

ഇതിനിടയില്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തു. സൂര്യകുമാര്‍ യാദവിനെയും സഞ്ജു സാംസണെയും ഒഴിവാക്കി പകരം ശ്രേയസ് അയ്യരെ താരം തന്റെ ടീമിലേക്ക് തിരഞ്ഞെടുത്തു.

സൂര്യകുമാര്‍ യാദവ് ഈ ടീമിന്റെ ഭാഗമാകില്ലെന്ന് എനിക്ക് തോന്നുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ ഏകദിനം കളിക്കുന്നില്ല, വിജയ് ഹസാരെയില്‍ റണ്‍സ് നേടിയിട്ടു്മില്ല. സഞ്ജു സാംസണും കളിച്ചിട്ടില്ല. അതിനാല്‍ അവരുടെ പേര് വരാന്‍ പോകുന്നില്ല. പക്ഷേ ശ്രേയസ് അയ്യര്‍ 15 ഇന്നിംഗ്സുകളില്‍ 112 സ്ട്രൈക്ക് റേറ്റിലും 52 ശരാശരിയിലും രണ്ട് സെഞ്ച്വറികളുടെ അകമ്പടിയില്‍ 620 റണ്‍സ് നേടിയിട്ടുണ്ട്.

ഞാന്‍ ശാര്‍ദുല്‍ താക്കൂറിനെയും ഒഴിവാക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരെ കളിപ്പിക്കാം. ജസ്പ്രീത് ബുംറയെക്കുറിച്ച് പറയേണ്ടതില്ല. മുഹമ്മദ് ഷമി ഫിറ്റാണെങ്കില്‍ 100 ശതമാനവും കളിപ്പിക്കണം. ഇംഗ്ലണ്ടിനെതിരെയും അവന്‍ കളിക്കണം- ചോപ്ര കൂട്ടിച്ചേര്‍ത്തു.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ആകാശ് ചോപ്രയുടെ ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

Latest Stories

'ദൈവമാണ് സഞ്ജുവിനെ പരീക്ഷിക്കാൻ ഞങ്ങളെ തോന്നിപ്പിച്ചത്'; തുറന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

'വീണ ജോർജ് മാപ്പ് പറയണം, ഇത് കള്ളക്കേസാണെന്ന് വ്യക്തമായി': സണ്ണി ജോസഫ്

യുദ്ധം അവസാനിപ്പിക്കാൻ സാധിക്കില്ല, ഇറാനെ തകർക്കാൻ ഒരു മണിക്കൂർ മതി: ഡോണള്‍ഡ് ട്രംപ്

മിച്ചലിനോട് ക്ഷമ ചോദിക്കരുതായിരുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ല: ഗൗതം ഗംഭീർ

സൗദിക്ക് നേരെ തുടരെ ആക്രമണ ശ്രമം; 12 മണിക്കൂറിനിടെ 30ഓളം ഡ്രോണുകൾ തകർത്ത് പ്രതിരോധ സേന

രാജ്യത്ത് ഇന്ധനക്ഷാമമില്ല, നിലവിലെ പരിഭ്രാന്തിക്ക് കാരണം ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്ക : ഹർദീപ് സിംഗ് പുരി

'സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിൽ സ്കൂളിൽ അവധിയില്ല' ; വിദ്യാലയങ്ങളിലെ പൊതുഅവധി റദ്ദാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ

ചൂടിൽ പൊള്ളി കേരളം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 10 വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം പാര്‍ട്ടിയ്ക്ക് കൊടുത്ത ഡാമേജാണിത്

'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ